Category: Kerala

പട്ടാപ്പകല്‍ ഇരട്ടക്കൊല; ബന്ധുക്കളായ രണ്ടുപേരുടെ ജീവനെടുത്തത് ലഹരിസംഘം

തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിക്കായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ലഹരിമാഫിയ സംഘത്തിന്റെ തലവനായ പാറായി ബാബുവിനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന സംഘത്തിലെ...

കൂട്ടബലാത്സംഗം: നടന്നത് കൃത്യമായ ഗൂഢാലോചന, രാജസ്ഥാന്‍ സ്വദേശിനിക്ക് വ്യക്തമായ പങ്കെന്ന് പോലീസ്;

കൊച്ചി: കാറില്‍ 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ തെളിവെടുപ്പ് വ്യാഴാഴ്ചയും നടക്കും. കേസില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാപ്രതികള്‍ക്കും കേസില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്നും...

ശ്രീറാംവെങ്കിട്ടരാമനെതിരായ കേസ്; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.പി.സി. 304 എ പ്രകാരം മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടിയെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം...

രാജ്ഭവനിലെത്തുന്ന അതിഥികള്‍ നടക്കണോ, കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണിത്ര പ്രത്യേകത? – ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത്ത് നേരത്തെ അയച്ച കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട...

കതിരൂര്‍ മനോജ് വധം:സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ....

‘ആളുകളെ വിലകുറച്ചുകണ്ടാല്‍ മെസിക്ക് പറ്റിയതുതന്നെ പറ്റും’; തരൂര്‍ വിഷയത്തില്‍ കെ. മുരളീധരന്‍

കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ. മുരളീധരന്‍. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം...

മംഗളൂരു സ്‌ഫോടനം: 18 ഇടത്ത് റെയ്ഡ്; പരിശോധന മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുള്‍പ്പെടെ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ...

ചീഫ് ജസ്റ്റിസിനെ പിന്തുടര്‍ന്ന സംഭവം;അതിഗുരുതര സുരക്ഷാവീഴ്ച, കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് തേടും

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ അക്രമി കൊച്ചി നഗരത്തിലൂടെ നാലു കിലോമീറ്ററോളം പിന്തുടര്‍ന്നത് പോലീസിന് സംഭവിച്ച അതിഗുരുതരമായ സുരക്ഷാവീഴ്ച. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും ഒരു പോലീസ് വാഹനംപോലും ഇതിനിടയില്‍ ചീഫ് ജസ്റ്റിസിന്റെ സുരക്ഷയ്ക്കായോ അക്രമിയെ പിടികൂടാനായോ എത്തിയില്ല. സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ്...

Most Popular

G-8R01BE49R7