Category: Kerala

മതവും ഫുട്‌ബോളും രണ്ടാണ്; സമസ്ത പരിശോധിച്ച് നടപടിയെടുക്കും- മന്ത്രി അബ്ദുറഹ്‌മാന്‍

മലപ്പുറം: മതവും ഫുട്‌ബോളും രണ്ടും രണ്ടാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിന്റെ ഭാഗമാണ്. അത് മതപരമല്ല. മതവും വിശ്വാസവും വേറെയാണ്, മന്ത്രി മലപ്പുറത്തു പറഞ്ഞു. ജനങ്ങളുടെ ഫിസിക്കല്‍ ഫിറ്റ്‌നസിനു വേണ്ടിയാണ് ആരോഗ്യപരമായ കാര്യങ്ങള്‍. പന്തുകളി അതിന് ഏറ്റവും യോജിച്ച കാര്യമാണ്....

വിഴിഞ്ഞം തുറമുഖനിര്‍മാണം പുനരാരംഭിക്കാന്‍ശ്രമം; സംഘര്‍ഷം, പോലീസുകാര്‍ക്കടക്കം പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്നും പ്രതിഷേധം. പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തതരത്തിലുള്ള ആള്‍ക്കൂട്ടമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. രാവിലെ പത്തരയോടെ തുറമുഖനിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ്...

‘ശൈലജയുടെ കാലത്ത് സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇ.സി നല്‍കിയത് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കി’

ന്യൂഡല്‍ഹി: കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍(ഇ.സി.)നിന്ന് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയിരുന്നുവെന്ന് കേരളം. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കല്‍ കോളേജ് വീഴ്ച വരുത്തിയാല്‍ സര്‍ക്കാരിന്റെ അതുമായി ബന്ധപ്പെട്ട ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥയും...

പ്രളയകാലത്ത് അനുവദിച്ച അരിക്ക് 205 കോടി നല്‍കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം

ന്യൂഡല്‍ഹി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കില്‍ വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചു. 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ...

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ബി.ജെ.പി. പുറത്തുവിട്ടിരുന്നു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെങ്കില്‍ എന്ത് നടപടി...

ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത് ചോദ്യംചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് നടപടി. നേരത്തെ, കേസില്‍ ശ്രീറാമിനെതിരായ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം തിരുവനന്തപുരം സെഷന്‍സ് കോടതി...

എസ്എസ്എല്‍സി– ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022–- 2023 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി– ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ 2023 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 3...

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയില്‍, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയില്‍നിന്ന് പിടിയിലായത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ...

Most Popular

G-8R01BE49R7