രാജ്ഭവനിലെത്തുന്ന അതിഥികള്‍ നടക്കണോ, കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണിത്ര പ്രത്യേകത? – ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത്ത് നേരത്തെ അയച്ച കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.

ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ ?. അതിഥികള്‍ വന്നാല്‍ ആവശ്യത്തിന് കാറുകള്‍ ഇല്ലെങ്കില്‍ അക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. അതില്‍ എന്താണ് ഇത്ര പ്രത്യേകത? ഗവര്‍ണറെ കാണാന്‍ വരുന്ന അതിഥികളോട് നടന്നു പോവാന്‍ പറയണോ ? അതിഥികള്‍ക്ക് മര്യാദ നല്‍കേണ്ടതല്ലേ ? ഇത്തരം ചോദ്യങ്ങളൊന്നും നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

നിയമസഭാ സമ്മേശനം വിളിച്ച് ചേര്‍ത്തതോടെ ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് അപ്രസക്തമായെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സാങ്കേതിക സര്‍വകലാശാല വിസി-ഇന്‍ചാര്‍ജായ സിസ തോമസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് താന്‍ അഭിപ്രായം പറയേണ്ടതില്ല. അത് പരിശോധിക്കേണ്ടത് മാധ്യമങ്ങളാണ്. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് താന്‍ യാതൊരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. നിയമ ലംഘനം സാധാരണമായി മാറിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...