Category: Kerala

മനുഷ്യക്കടത്ത്: ഓസ്‌ട്രേലിയയിലേക്കു കടന്ന 80 പേരുടെ വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: മുനമ്പത്തുനിന്ന് മീന്‍പിടിത്തബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്നതില്‍ 80 പേരുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു. ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും പോയതില്‍ ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതും. കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 102...

മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടാന്‍ ബിജെപി

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങള്‍ ഇന്ന് തൃശൂരില്‍ ചേരും. മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടി ലക്ഷ്യം. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സരരംഗത്തുണ്ടാകുമെന്ന്...

കരിപ്പൂരില്‍നിന്ന് ഉടന്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. വേനല്‍കാല ഷെഡ്യൂളില്‍ കരിപ്പൂരിനെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവളം ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു.കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വലിയ വിമാന സര്‍വീസ് തുടങ്ങുന്നതില്‍ നടപടി...

കോട്ടയം കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ല; ഭാര്യയെ സ്ഥാനാര്‍ഥിയാക്കില്ലെന്നും ജോസ് കെ. മാണി

കാസര്‍കോട്: കോട്ടയം ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ലെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി. കോട്ടയം ഘടകകക്ഷിയുടെ സീറ്റാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. കോട്ടയം സീറ്റ് ഉമ്മന്‍ ചാണ്ടിക്കു വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിനാണ് ജോസ് കെ....

അമൃതാനന്ദമയിയെ പരിഹസിച്ച് കെ. മുരളീധരന്‍; പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് ഞങ്ങള്‍ വിചാരിച്ചുവെന്ന് സുധാകരന്‍

തൃശൂര്‍: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അമൃതാനന്ദമയി അമ്മയുടെ വാക്കുകള്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന് തുല്യമാണ്. പക്ഷേ സംഘപരിവാറെന്ന കോളാമ്പിയില്‍ അത് ഒഴിച്ചപ്പോള്‍ ആ പായസത്തിന്റെ പ്രസക്തി പോയെന്നും കെ. മുരളീധരന്‍ പറഞ്ഞു. പ്രളയാനന്തര ഭരണംസ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്...

എന്തുകൊണ്ടാണ് ഇത്രയും നഷ്ടത്തിലായത്..? കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍നിന്ന് രൂക്ഷവിമര്‍ശം ഏല്‍ക്കേണ്ടിവന്നത്. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും നഷ്ടത്തിലായതെന്നും കോടതി ചോദിച്ചു. നിലവില്‍ കോര്‍പ്പറേഷന്‍ ഭീമമായ നഷ്ടത്തിലാണെന്ന്...

കരിമണല്‍ ഖനനം നിര്‍ത്താനാവില്ല; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തണമെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി.ജയരാജന്‍. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണം. കരിമണല്‍ കേരളത്തിന്റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സീ വാഷിങ്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. താന്‍ മത്സരിക്കാനില്ലെങ്കിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെന്നും മുല്ലപ്പള്ളി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. കേരളത്തിലെ ഇരുപത് സീറ്റിലും...

Most Popular