Category: Kerala

എം.ഐ ഷാനവാസിന്റെ മകള്‍ക്ക് സീറ്റ്: മറുപടിയുമായി മുല്ലപ്പള്ളി

കോഴിക്കോട്: അന്തരിച്ച വയനാട് എം.പി എം.ഐ ഷാനവാസിന്റെ മകള്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് നല്‍കുന്നത് സംബന്ധിച്ച് എതിര്‍പ്പുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് രംഗത്ത്...

പൊലീസിനെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

തിരുവനന്തപുരം: പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി എസ്എഫ്‌ഐ നേതാവ് നസീം കീഴടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെ കന്റോണ്‍മെന്റ് സ്റ്റേഷനിലാണു കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടാരുന്ന പൊലീസുകാര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. അന്നു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. നസീം ദിവസങ്ങള്‍ക്കു മുന്‍പു മന്ത്രി...

ഒരു കുടുംബത്തിലെ 10 പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്; സ്ത്രീകളും കുട്ടികളും സംഘത്തില്‍

കണ്ണൂര്‍: സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അവരുടെ മക്കളും അടക്കം കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നതായും ഇവരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും പോലീസ്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് 10 പേര്‍ ഐ.എസില്‍ ചേര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...

പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍് സിറ്റിംഗ് എംഎല്‍എമാരെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെയാണ് ഷാഫി പറമ്പില്‍ വിസമ്മതം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ മത്സരിപ്പിച്ച് ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റ യുഡിഎഫ് ചരിത്രത്തിലെ കനത്ത...

പറഞ്ഞതൊക്കെ ശരി.., പക്ഷേ പാര്‍ട്ടി ഓഫീസില്‍ കയറിയത് ശരിയായില്ല..!!

തിരുവനന്തപുരം: പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയതില്‍ വിവാദത്തിലായ എസ്പി ചൈത്ര തെരേസ ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നിങ്ങള്‍ പറഞ്ഞതെല്ലാം ശരി, പക്ഷേ പാര്‍ട്ടി ഓഫിസില്‍ കയറിയത് ഒട്ടും ശരിയായില്ല...!! തന്നെ വന്നു കണ്ട ചൈത്രയോട് ഇങ്ങനെയാണ് പറഞ്ഞത്. പൊലീസ്...

മരുന്നു വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കിയ വയോധിക മരിച്ചു

മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് വിജയ് സേതുപതിയോട് പറഞ്ഞ വയോധിക സെറ്റില്‍ തന്നെ കുഴഞ്ഞുവീണ് മരിച്ചു. ആരാധകര്‍ക്ക് ഇടയില്‍ നിന്നും വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ അമ്മയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'മാമനിതന്‍'...

23 ദിവസം വനത്തില്‍ ഒളിച്ചു കഴിഞ്ഞ കമിതാക്കള്‍ പിടിയില്‍; മാങ്ങയും, നാളീകേരവും ഭക്ഷണം

മൂലമറ്റം: 23 ദിവസം വനത്തില്‍ ഒളിച്ചുകഴിഞ്ഞ കമിതാക്കള്‍ പിടിയിലായി. കോട്ടയം ജില്ലയിലെ മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജും(21) പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയുമാണ് മൂന്നാഴ്ചത്തെ വനവാസത്തിനുശേഷം നാട്ടുകാരുടെ പിടിയിലായത്. പോലീസും നാട്ടുകാരും ഇവര്‍ക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലയില്‍ ചാക്കുകെട്ടുമായി...

Most Popular