എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന െ്രെഡവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
തിരുവനന്തപുരം വെള്ളറടയില്‍നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. കടവന്ത്ര അഗ്‌നിശമന സേന യൂണിറ്റും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നെട്ടൂരില്‍ ലോറികളുടെ അനധികൃത പാര്‍ക്കിങിനെ സംബന്ധിച്ച് നേരത്തെ പരാതികളുണ്ടായിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular