Category: LATEST NEWS
സുപ്രീം കോടതി ജഡ്ജിമാരുടെ തര്‍ക്കം, ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉണ്ടാകണമെന്ന് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോട് ചെലമേശ്വര്‍ അറിയിച്ചതാണ് ഇത്. കൂടാതെ, തങ്ങളുടെ പ്രതിഷേധവും തര്‍ക്കവും കോടതിയുടെ പ്രവര്‍ത്തനത്തെ...
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു, ദക്ഷിണാഫ്രിക്ക 335ന് പുറത്ത്
സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 335 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ദിനം ആറിന് 269 എന്ന നിലയിലാണ് ആതിഥേയര്‍ കളി അവസാനിപ്പിച്ചത്.
ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍ ആര്‍.അശ്വിന്‍ നാല് വിക്കറ്റും ഇശാന്ത് ശര്‍മ്മ മൂന്ന്...
റൗഡി പൊലീസായി ജ്യോതിക… നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത് (വീഡിയോ)
ജ്യോതിക പൊലീസ് വേഷത്തിലെത്തുന്ന ബാലയുടെ നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത്. ആക്ഷന്‍, സസ്പെന്‍സ്, ത്രില്ലര്‍ ചിത്രം കട്ട കലിപ്പിലാണ് ജ്യോതികയുടെ കഥാപാത്രം. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ...
വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി… മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായെന്നും ശാരദക്കുട്ടി
മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ...
കര്‍ണാടകക്കാര്‍ തന്തയില്ലാത്തവര്‍… ഗോവന്‍ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍, ഒടുവില്‍ മാപ്പു പറഞ്ഞു തടിയൂരി
ബംഗളുരു: കര്‍ണാടക ജനതയെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ച ഗോവന്‍ മന്ത്രി വിവാദത്തില്‍ ഗോവയിലെ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കര്‍ണാടകക്കാരെ ഹറാമി (തന്തയില്ലാത്തവര്‍) എന്നു വിളിച്ച് അധിക്ഷേപിച്ചത്.
ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച പാലിയങ്കര്‍ കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പറഞ്ഞു.
'...
വിമന്‍ ഇന്‍ സിനിമ കളക്ടീവ് സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്… തനിക്ക് മണ്ടത്തരങ്ങളും വീഴ്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്തെന്ന് നടി മൈഥിലി
കൊച്ചി: പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയെന്ന് നടി മൈഥിലി. സിനിമയില്‍ നിന്നു തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും മൈഥിലി വ്യക്തമാക്കുന്നു. തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും...
ജനവികാരം ആളിക്കത്തുന്നു… ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടോവിനോ തോമസ് സമരപ്പന്തലില്‍
തിരുവനന്തപുരം: സഹോദരന്റെ മരത്തിന് കാരണമായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. സമരസ്ഥലത്ത് എത്തിയാണ് ടൊവിനോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
നേരത്തെ നിവിന്‍ പോളി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ...
നാണമില്ലേ സുരേന്ദ്രന്‍ ജി ഇങ്ങനെ നുണ പറയാന്‍…? നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും, കെ. സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ
തിരുവനന്തപുരം: സിപിഐ നേതാവ് ഡി. രാജയേയും മകള്‍ അപരാജിത രാജയേയും അധിക്ഷേപിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല. എന്തിനോവേണ്ടി 'പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍...