നാണമില്ലേ സുരേന്ദ്രന്‍ ജി ഇങ്ങനെ നുണ പറയാന്‍…? നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും, കെ. സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ

തിരുവനന്തപുരം: സിപിഐ നേതാവ് ഡി. രാജയേയും മകള്‍ അപരാജിത രാജയേയും അധിക്ഷേപിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല. എന്തിനോവേണ്ടി ‘പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍ പോയി’ എന്ന് സഖാവ് ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസില്‍ വിധി പറയേണ്ട ജഡ്ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനോ? മുഹ്സിന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

നാണമില്ലേ സുരേന്ദ്രന്‍ജി ഇങ്ങനെ നുണ പറയാന്‍ ?

താങ്കളുടെ പാര്‍ട്ടിയും പല പെയിഡ് മാധ്യമങ്ങളും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തിയിട്ടും അപരാജിത അടക്കമുള്ള ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ‘രാജ്യദ്രോഹ മുദ്രാവാക്യം’ വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല. എന്തിനോവേണ്ടി ‘പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍ പോയി’ എന്ന് സഖാവ് ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസില്‍ വിധി പറയേണ്ട ജഡ്ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനോ?

നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന താങ്കളുടെ പ്രസ്ഥാനവും നുണയന്‍മ്മാരായ താങ്കളടക്കമുള്ളവരും മറുപടി പറയേണ്ടിവരും. ഈ രാജ്യത്തിന്റെ ഡമോക്രസിയുടെ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തിയതുകൊണ്ടോ, നീതി നടപ്പിലാക്കേണ്ട കോടതികളിലെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയത് കൊണ്ടോ, ഇടതുപക്ഷ നേതാക്കളെ വേട്ടയാടിയതുകൊണ്ടോ, നിങ്ങള്‍ വിചാരിക്കുന്ന ഹിന്ദു രാഷ്ട്രം ഒരിക്കലും യാഥാര്‍ഥ്യമാവില്ല. കാരണം ഇത് ബഹുസ്വരതയുടെ നാടാണ്.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...