സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു, ദക്ഷിണാഫ്രിക്ക 335ന് പുറത്ത്

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 335 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ദിനം ആറിന് 269 എന്ന നിലയിലാണ് ആതിഥേയര്‍ കളി അവസാനിപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍ ആര്‍.അശ്വിന്‍ നാല് വിക്കറ്റും ഇശാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റും നേടി. 94 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുെട ടോപ് സ്‌കോറര്‍. ഹഷിം അംല (82) ക്യാപ്റ്റന്‍ ഡുപ്ലെസി (63) എന്നിവരും അര്‍ധസെഞ്ച്വറി നേടി.ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാല് റണ്‍സെടുത്തിട്ടുണ്ട്.

SHARE