Category: LATEST NEWS

മലയാള സിനിമയിലെ യുവ താരരാജാക്കള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ്, വിമര്‍ശനവുമായി ചുള്ളിക്കാട്

കൊച്ചി: മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇവരുടെ കൈകളിലാണ് ഇന്നു മലയാള സിനിമയെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാള സിനിമയില്‍...

വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു

ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറും. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ ഇരുന്നത് വെറും 55 മണിക്കൂര്‍ മാത്രമാണ്. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യെദ്യൂരപ്പ രാജിക്ക് തയാറായത്. ഇത് മൂന്നാംതവണയാണ് കാലാവധി തികയാതെ യെദ്യൂരപ്പ...

യൂണിഫോം ധരിച്ച് കുട്ടികളെ ചോദ്യം ചെയ്യരുത്… പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടുപോകരുത്; ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ഡി ജി പി ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ അയച്ചു. ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കൃത്യമായി സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു...

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടു? മരണം വെടിയേറ്റെന്ന സംശയമുണര്‍ത്തി ഇറാനിയന്‍ മാധ്യമങ്ങള്‍

ടെഹ്റാന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന സംശയമുയര്‍ത്തി ഇറാനിയന്‍ മാധ്യമങ്ങള്‍. പൊതുപരിപാടികളില്‍ നിന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അപ്രത്യക്ഷനായതാണ് ഇത്തരമൊരു ഊഹാപോഹ പ്രചരണത്തിന് അവസരമൊരുക്കിയത്. കഴിഞ്ഞമാസം നടന്ന ഭരണ അട്ടിമറി ശ്രമത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഏപ്രില്‍...

ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; അപകടം ലോറിക്ക് പഞ്ചറൊട്ടിക്കുന്നതിനിടെ

ആലപ്പുഴ: ദേശീയപാതയില്‍ പഞ്ചറായിക്കിടന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ യാത്രാ ബസിടിച്ച് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരുടെ പരിക്ക് ഗുരുതരം. ഇന്ന് പുലര്‍ച്ചെ 2.30ന് ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു മുന്നിലായിരിന്നു അപകടം. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കു പഞ്ചറൊട്ടിച്ചുകൊണ്ടിരിക്കെ ബസ്...

സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍; പെട്രോളിന് 80 കടന്നു, ഡിസല്‍ 75ലേക്ക് അടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില....

കര്‍ണാടകയുടെ വിധി ഇന്നറിയാം; വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് നാലിന്, വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

ബംഗളൂരു: ബി.എസ്.യെദ്യൂയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി,...

അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്, നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ ഉണ്ടായ വെടിവയ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസിലെ സാന്റ ഫേ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഹൂസ്റ്റണില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ് ഫെബ്രുവരിയില്‍ ഫ്‌ലോറിഡയിലെ സ്‌കൂളില്‍...

Most Popular