Category: LATEST NEWS

ദീപിക രണ്‍വീര്‍ വിവാഹം: നിരാശ പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദീപ്‌വീര്‍ വിവാഹത്തില്‍ നിരാശ മറച്ചുവയ്ക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബോഡിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തില്‍ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹവാര്‍ത്ത ആരാധകര്‍ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ ഒരു...

മണ്ഡപൂജ; ശബരിമലയില്‍ പോലീസിനെ വിന്യസിച്ചു തുടങ്ങി

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നിലയ്ക്കലിലെത്തും. അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍...

ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളില്‍ കയറി ഭര്‍ത്താവിന്റെ ആക്രമണം; രണ്ടുവിദ്യാര്‍ഥിനികളുള്‍പ്പെടെ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കുഴിത്തുറ: ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളില്‍ കയറി ഭര്‍ത്താവിന്റെ ആക്രമണം. അരുമനയ്ക്കടുത്ത് സ്‌കൂളില്‍ക്കയറി അക്രമം കാട്ടിയ സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടുവിദ്യാര്‍ഥിനികളുള്‍പ്പെടെ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിതറാലിലെ എന്‍.എം. വിദ്യാകേന്ദ്ര സ്‌കൂളില്‍ ബുധനാഴ്ച രാവിലെയാണ് നാട്ടുകാരെയും വിദ്യാര്‍ഥികളെയും നടുക്കിയ സംഭവം നടന്നത്. അക്രമം നടത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്...

സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും: ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്നും തൃപ്തി ദേശായി

ഡല്‍ഹി: ശബരിമല സന്ദര്‍ശിക്കുന്നതിനായി പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടു സര്‍ക്കാരില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്ന് തൃപ്തി ദേശായി ആരോപിച്ചു. 'സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും. ഏഴു സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കും. സര്‍ക്കാരില്‍...

സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി

പന്തളം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ഇത് തടസമല്ല. യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ല. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ത്ഥനയെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി...

ജയില്‍വാസം ഭയന്ന ഹരികുമാര്‍ ഭയന്നിരുന്നു; ഒളിവില്‍ കഴിഞ്ഞത് നിര്‍ത്തിയിട്ടിരുന്ന കാറിലെന്ന് സുഹൃത്തുമായ ബിനുവിന്റെ മൊഴി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസില്‍ ജയില്‍വാസം ഉറപ്പായതോടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു കൂട്ടുപ്രതിയും സുഹൃത്തുമായ ബിനു മൊഴി നല്‍കി. താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം നെയ്യാറ്റിന്‍കര സബ് ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയവും ഡിവൈഎസ്പിക്ക് ഉണ്ടായിരുന്നുവെന്ന് ബിനു പറഞ്ഞു. കീഴടങ്ങാമെന്ന തീരുമാനത്തെ തുടര്‍ന്നാണ്...

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലികജീവനക്കാരെ പിരിച്ചുവിടില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ റദ്ദാക്കി. ഇവരുടെ കരാര്‍ കാലാവധി അടുത്തമാസം 31വരെ നീട്ടി. എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ...

മോദിക്ക് ധാര്‍ഷ്ട്യം ;ധനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ സാധാരണക്കാരനും ലഭിച്ചേ മതിയാകൂയെന്ന് രാഹുല്‍ ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചത് സാധാരണക്കാരന്റെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന കാര്യം മോദി മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ ഭിലായിയില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു...

Most Popular