പന്തളം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് ശബരിമലയിലെ നിയുക്ത മേല്‍ശാന്തി. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ഇത് തടസമല്ല. യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാനില്ല. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ത്ഥനയെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരി നേരത്തെയും വ്യക്തമാക്കിയിരുന്നു. പൂജാ കാര്യങ്ങള്‍ മാത്രമാണ് തന്റെ ഉത്തരവാദിത്തം.
മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടവര്‍ പരിഹരിച്ചു കൊള്ളുമെന്നും പാലക്കാട് വരിയ്ക്കശ്ശേരി ഇല്ലത്തെ അംഗമായ അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.