Category: LATEST NEWS

കീഴ്വഴക്കങ്ങള്‍ മാറ്റുന്നു…!! സ്വാമി ശരണം വേണ്ട, സര്‍ എന്നു തന്നെ വിളിക്കണം; കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം

തിരുവനന്തപുരം : യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ടു ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷയൊരുക്കുന്ന പൊലീസ്, കീഴ്വഴക്കങ്ങള്‍ മാറ്റുന്നു. സംഘര്‍ഷ സ്ഥലങ്ങളില്‍ എങ്ങനെ പെരുമാറുമോ അതുപോലെ സജ്ജമായി നില്‍ക്കാനാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സോപാനത്തിനു താഴെ യൂണിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം....

നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

കൊച്ചി: ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞുകൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനാണ് കേസ്

രമേശ് ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങിപോകും

പമ്പ: ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പുണെ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായി. പിന്നീടവര്‍ ബിജെപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. വലിയ വിശ്വാസിയായ...

സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന് സര്‍ക്കാര്‍ ഉത്തരവ്

ഹൈദരാബാദ്: സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന്് സര്‍ക്കാര്‍ ഉത്തരവ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് കാട്ടി ആന്ധ്രപ്രദേശ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും...

തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി; ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി

നെടുമ്പാശ്ശേരി: ശബരിമലയിലെ ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തയതാണെന്നും, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ...

ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ്

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കാന്‍ പൊലീസ് . അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം. തൊപ്പിയും ബെല്‍റ്റും ഷര്‍ട്ടും ഇന്‍സേര്‍ട്ടും നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. സോപാനത്ത് ഒഴികെ മുഴുവന്‍ സമയത്തും ഡ്യൂട്ടിയിലുള്ളവര്‍ യൂണിഫോം ധരിക്കണം. എല്ലാവരുടെയും കൈയ്യില്‍ ലാത്തിയും സുരക്ഷ സംവിധാനങ്ങളും...

ശബരമിലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരമിലയില്‍ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി പറഞ്ഞു. നടപടികള്‍ സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കോടതി ചോദിച്ചു. മാധ്യമങ്ങള്‍ക്ക് പോലീസിന്റെ നിയന്ത്രണമില്ലെന്നും പോലീസിന്റെ...

ധോണി ലോകകപ്പിനുണ്ടാകുമോ..? രവിശാസ്ത്രി വെളിപ്പെടുത്തലുമായി

മുംബൈ: ട്വന്റി20 ടീമില്‍ നിന്ന് പുറത്തായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ഫോമിലല്ലാത്ത വിക്കറ്റ് കീപ്പര്‍...

Most Popular