Category: LATEST NEWS

കൊള്ള തുടരുന്നു..; 13ാം ദിവസവും ഇന്ധനവില കുത്തനെ കൂട്ടി

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റര്‍...

തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കവേ തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി 'ദ് ഹിന്ദു' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു ലഫ്. കേണലും മൂന്ന് മേജര്‍മാരും അടക്കം 10 സൈനികരെയാണു ഗല്‍വാനില്‍ നിന്ന് ചൈന പിടികൂടിയത്. ഇന്ത്യയുടെ...

രാഹുല്‍ @ 50; ആശംസകള്‍ നേരാം…!! പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുമോ..?

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍. കോവിഡ് ദുരിതത്തിന്റെയും അതിര്‍ത്തിയിലെ സേനാംഗങ്ങളുടെ വീരമൃത്യുവിന്റെയും വേദനകള്‍ക്കിടയില്‍ ആഘോഷം വേണ്ടെന്നാണു തീരുമാനം. അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കുമൊപ്പം കേക്ക് മുറിക്കുന്നതില്‍ ആഘോഷം ഒതുങ്ങും. രാജ്യത്തുടനീളം സാനിറ്റൈസര്‍, മാസ്‌ക് വിതരണം നടത്തി യൂത്ത്...

ആശങ്കയില്‍ വീണ്ടും കാസര്‍ഗോഡ്; സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ക്ക് രോഗം വന്ന വഴി അറിയില്ല

കാസര്‍ ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ 3 പേര്‍ക്ക് എവിടെ നിന്നു രോഗം പകര്‍ന്നുവെന്നതില്‍ ഇനിയും വ്യക്തതയില്ല. സമൂഹ വ്യാപനം ജില്ലയില്‍ നടന്നില്ലെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും മൂന്നു പേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ടു...

ഓണ്‍ലൈന്‍ ക്ലാസിനായി അയല്‍വീട്ടിലെത്തിയ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ലോക്ഡൗണിനിടെ ഓണ്‍ലൈന്‍ ക്ലാസിനായി അയല്‍വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിനു സമീപം വിളയില്‍വീട്ടില്‍ രാജന്‍ എന്ന ഉദയകുമാര്‍(47)ആണ് പിടിയിലായത്. ജൂണ്‍ ഒന്നുമുതലാണ് സംഭവത്തിന്റെ തുടക്കം. ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പീഡനം ദിവസങ്ങളായി തുടര്‍ന്നതോടെ കുട്ടി...

കോവിഡ് പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ യുവാവ് 100 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി; ഫലം വന്നപ്പോള്‍ പോസിറ്റീവ്…

കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയതിന് യുവാവിനും അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. ഇയാളുടെ പരിശോധനാ ഫലം പിന്നീട് പോസിറ്റീവായി വന്നിരുന്നു. വാഡയില്‍ ലാബ്...

രാവിലെ കോവിഡ് സ്ഥിരീകരിച്ചു; ഉച്ചയോടെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഹമ്മദാബാദില്‍ മലയാളി വീട്ടമ്മ ആത്മഹത്യചെയ്തു. മെഗാനിനഗറില്‍ താമസിക്കുന്ന മിനു നായരാണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. അഹമ്മദാബാദ് സിറ്റി കോടതിയില്‍ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്തപനിയുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഇന്നലെ രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍...

നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം

ചെന്നൈ: നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതവ്യക്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രജനിയുടെ വീട്ടിലെത്തി പോലീസെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ബോംബിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണിതെന്ന അനുമാനത്തിലാണ് പോലീസ്. എന്തായാലും പോലീസിനെ കബളിപ്പിച്ച...

Most Popular

G-8R01BE49R7