ഓണ്‍ലൈന്‍ ക്ലാസിനായി അയല്‍വീട്ടിലെത്തിയ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ലോക്ഡൗണിനിടെ ഓണ്‍ലൈന്‍ ക്ലാസിനായി അയല്‍വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിനു സമീപം വിളയില്‍വീട്ടില്‍ രാജന്‍ എന്ന ഉദയകുമാര്‍(47)ആണ് പിടിയിലായത്. ജൂണ്‍ ഒന്നുമുതലാണ് സംഭവത്തിന്റെ തുടക്കം.

ഇയാള്‍ മുന്‍പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പീഡനം ദിവസങ്ങളായി തുടര്‍ന്നതോടെ കുട്ടി വീട്ടിലറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയും പല സ്ഥലങ്ങളിലായി മാറിമാറിക്കഴിയുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ടയില്‍ പലയിടങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കല്ലമ്പലം ഇന്‍സ്‌പെക്ടര്‍ ഫറോസ്, എസ്‌ഐ: വി.നിജാം, രാധാകൃഷ്ണന്‍, ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളായുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.

FOLLOW US: pathram onine

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...