Category: LATEST NEWS

സുശാന്തിന്റെ മരണത്തില്‍ റിയയുടെ വെളിപ്പെടുത്തല്‍ ; നിര്‍മാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെചോദ്യം ചെയ്യും

മുംബൈ : സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ 'യഷ്‌രാജ്' ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതല്‍ രേഖകള്‍ പൊലീസിന്റെ ആവശ്യപ്രകാരം ഇവര്‍ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം...

വാഹനപരിശോധന വീണ്ടും കര്‍ശനമാക്കുന്നു; മാസ്ക് ധരിക്കാത്തവർക്കും പണി കിട്ടും

സംസ്ഥാനത്ത് വാഹനപരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കും അപകടങ്ങളും കൂടിയ സാഹചര്യത്തിലാണ് നടപടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം ഉള്‍പ്പെടെ പരിശോധിക്കും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. Follow us pathram online latest news

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു; രോഗമുക്തി നിരക്കില്‍ ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. 14,000ല്‍ അധികം കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,00,412 പേര്‍ക്കാണ് രോഗബാധിച്ചത്. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000ലേക്ക് എത്തുന്നു. കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാം...

പിണറായിയെ പോലെ വ്യക്തിഹത്യ നടത്തിയ വേറൊരാളെ കേരളം കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി

ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശം വന്‍രാഷ്ട്രീയ വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ പണയംവച്ച് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ആശാഅങ്കണവാടി...

ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; സോണിയ മുല്ലപ്പള്ളിയെക്കൊണ്ട് മാപ്പ് പറയിക്കണം…

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകയ്ക്ക് മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്. പൊതുരംഗത്തുള്ള...

കത്തികൊണ്ട് വയറില്‍ കുത്തി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി; മീന്‍പിടിത്തക്കാര്‍ കരക്കെത്തിച്ചപ്പോള്‍ കോവിഡ് ആണെന്ന് പറഞ്ഞു; പിപിഇ ധരിച്ചെത്തിയ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ പരിശോധനാഫലം വന്നപ്പോള്‍..

തേവര പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യുന്നതിന് ചാടി രക്ഷപ്പെടുത്തിയപ്പോള്‍ കോവിഡാണെന്ന് പറഞ്ഞ് ഭീതി പരത്തിയ ആള്‍ക്ക് പരിശോധനാ ഫലം നെഗറ്റീവ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോള്‍ ഇയാള്‍ കോവിഡ് പോസിറ്റീവല്ലെന്നു വ്യക്തമായി. വയറില്‍ കത്തികൊണ്ട് സ്വയം മുറിവേല്‍പിച്ച...

ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ അവകാശം ഉന്നയിച്ച ചൈനയുടെ വാദത്തെ തള്ളി ഇന്ത്യ. അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുന്‍കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ലെന്ന് അനുരാഗ്...

വയാനാട്ടില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്…

ജില്ലയിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗ മുക്തി. ജൂണ്‍ 9 ന് മഹാരാഷ്ട്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരിലെത്തിയ ശേഷം നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന മാനന്തവാടി അമ്പുകുത്തി സ്വദേശിനി (45 വയസ്), ജൂണ്‍ 10...

Most Popular

G-8R01BE49R7