ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; സോണിയ മുല്ലപ്പള്ളിയെക്കൊണ്ട് മാപ്പ് പറയിക്കണം…

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകയ്ക്ക് മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്.

പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് തന്റെ വിയോജിപ്പെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചറിന്റെയും അവരുടെ പാര്‍ട്ടിയുടെയും അവരുള്‍പ്പെട്ട സര്‍ക്കാരിന്റെയും നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ അതിശക്തമായി എതിര്‍ക്കുന്നു. പൊതുപ്രവര്‍ത്തകക്ക് മറ്റൊരു പൊതു പ്രവര്‍ത്തകനല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്.

കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കോവിഡ് റാണി എന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവന്‍ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കില്‍ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular