Category: CINEMA

തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് നടി ഹണി റോസ്; നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നത് പിന്നീട് കൂട്ടിച്ചേര്‍ത്തത്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്സിക്യൂട്ടീവ് അംഗം ഹണി റോസ് രംഗത്ത്.വനിതാ ജഡ്ജിയും വിചാരണക്കോടതി തൃശൂരില്‍ വേണമെന്ന ആവശ്യവുമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍...

റിലീസിന് മുന്‍പേ ‘കായംകുളം കൊച്ചുണ്ണി’ സ്വന്തമാക്കിയ കോടികള്‍…

കൊച്ചി:റിലീസിന് മുമ്പേ മുതല്‍മുടക്കിന്റെ തൊണ്ണൂറ് ശതമാനവും തിരിച്ചുപിടിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. സാറ്റലൈറ്റ്, തിയറ്റര്‍ അവകാശം, ഡിജിറ്റല്‍ റൈറ്റ്സ്, ഡബ്ബിങ് റൈറ്റ്സ്, ഓവര്‍സീസ്, എന്നിങ്ങനെ വിവിധ മേഖലകളിലായി കോടികളാണ് ചിത്രം നേടികഴിഞ്ഞിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് കായംകുളം കൊച്ചുണ്ണിയുടെ ആഗോള...

സിനിമയ്ക്ക് ആളുകൂടുന്നത് വിജയത്തിന് കാരണമാകും; എന്നാല്‍ കേസിനെ സംബന്ധിച്ച് ആള് കൂടുന്നത് ദോഷകരമാകും; കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയെയാണ് നടി ഹൈക്കോടതിയില്‍ എതിര്‍ത്തത്. കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന്...

ലാലേട്ടനും മമ്മൂക്കയും ഇത് പണ്ടേ ചെയ്തു… വൈറലായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കീ കീ ചലഞ്ച് വീഡിയോ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഒരോ സമയത്തും ഒരോ ചലഞ്ച് വൈറലാകാറുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കീ കീ ചലഞ്ചാണ്. നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. എന്നാല്‍ ചലഞ്ചിന് വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കീ കീ ഡൂ യൂ...

ഒരു സിനിമയില്‍ തന്നെ നായികയായി കാസ്റ്റ് ചെയ്തു; രാത്രിയായപ്പോള്‍ മെസേജും കോളും വരാന്‍ തുടങ്ങി; കാസ്റ്റിംഗ് അനുഭവം തുറന്ന് പറഞ്ഞ് നടി കനി കുസൃതി

സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. ''പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍...

‘ഇതാണ് ജൂഡ് ആന്റണിയെപ്പോലുള്ളവര്‍ക്ക് മണിയാശാന്‍ നല്‍കുന്ന മറുപടി’ ജൂഡ് ആന്റണിയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഊര്‍ജ്ജക്ഷമതയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മണിയാശാന്റെ മന്ത്രിസഭാ പ്രവേശനത്തെ അന്ന് ട്രോളിയ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്...

ഇത്തിക്കര പക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാലായിരുന്നു മനസില്‍; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബോബി സഞ്ജയ്

പ്രേഷകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഷന്‍ ആഡ്രൂസ് ചിത്രമാണ് നവിന്‍ പോളി-മോഹന്‍ ലാല്‍ ഒന്നിക്കുന്ന കായംകളും കൊച്ചുണ്ണി. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാല്‍ മനസിലുണ്ടായിരുന്നെന്ന് എഴുത്തുകാരായ ബോബി സഞ്ജയ്. കായംകുളം കൊച്ചുണ്ണിയുടെ മുന്‍ഗാമിയാണ് ഇത്തിക്കരപക്കി. ''ഈ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മനസ്സിലുണ്ടായിരുന്നത്...

ഹണിറോസും രചനാ നാരയണന്‍ കുട്ടിയും ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍; കേസില്‍ ഇരുവരും കക്ഷി ചേരും

കൊച്ചി: അക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും ഹൈക്കോടതിയില്‍. നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ ഇരുവരും കക്ഷി ചേരും. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം...

Most Popular