ഇത്തിക്കര പക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാലായിരുന്നു മനസില്‍; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബോബി സഞ്ജയ്

പ്രേഷകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഷന്‍ ആഡ്രൂസ് ചിത്രമാണ് നവിന്‍ പോളി-മോഹന്‍ ലാല്‍ ഒന്നിക്കുന്ന കായംകളും കൊച്ചുണ്ണി. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാല്‍ മനസിലുണ്ടായിരുന്നെന്ന് എഴുത്തുകാരായ ബോബി സഞ്ജയ്. കായംകുളം കൊച്ചുണ്ണിയുടെ മുന്‍ഗാമിയാണ് ഇത്തിക്കരപക്കി.

”ഈ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലാണ്. വളരെ സാഹസികനായ വ്യക്തിയാണ് ഇത്തിക്കരപക്കി. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നുവെന്നാണ് ഐതിഹ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ”ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

”ഐതിഹ്യങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു തന്നെയാണ് ഈ തിരക്കഥ പറഞ്ഞിരിക്കുന്നത്. പുതിയ കഥാപാത്രങ്ങളൊന്നും സിനിമയുടെ ഭാഗമാക്കിയിട്ടില്ല. മാത്രമല്ല ചിലരുടെ പേരുകള്‍ ഐതിഹ്യങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അതിലൊന്നാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രണയിനിയായ ജാനകി.” സഞ്ജയ് പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ ഇത്തിക്കരപക്കിയുടെ മേയ്ക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഇത്തിക്കര പക്കിയുടെ മേക്ക് ഓവറിന്റെ മുക്കാല്‍ ഭാഗം ക്രെഡിറ്റ് മോഹന്‍ലാലിനുള്ളതാണന്ന് അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവമാണ് തന്റെ കഥാപാത്രത്തിന് വേണ്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെടുകയുണ്ടായി, എന്നാല്‍ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് മോഹന്‍ലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേര്‍ന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവര്‍ ഒരുക്കി കൊടുത്തത്.

‘കായംകുളം കൊച്ചുണ്ണി’ യുടെ അണിയറ പ്രവര്‍ത്തകര്‍ ഇത്തിക്കര പക്കിക്കായി മറ്റൊരു ലുക്കാണ് ഒരുക്കിയിരുന്നത്, മുണ്ട് ഉടുത്തുള്ള പക്കിയെയാണ് അവര്‍ ഉദ്ദേശിച്ചത്. പിന്നീട് കുറെ ചര്‍ച്ചകള്‍ക്ക് ശേഷം ഇത്തിക്കര പക്കിയുടെ പൂര്‍വ ചരിത്രം വീണ്ടും പരിശോധിച്ചപ്പോളാണ് മോഷ്ടിച്ച വസ്ത്രങ്ങളാണ് അദ്ദേഹം കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് മനസിലായത്, ഈ ഒരു വസ്തുത മാത്രം കണക്കിലെടുത്താണ് പുതിയ ലുക്കില്‍ എത്തിച്ചേര്‍ന്നത്.

നിവിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കേരളചരിത്രത്തിലെ റോബിന്‍ഹുഡ് കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular