Category: BUSINESS

റദ്ദാക്കിയ ട്രെയിനുകളിലെ റിസര്‍വേഷന്‍ റീഫണ്ട് ലഭിക്കാന്‍ പുതിയ നിബന്ധന

പന്‍വേലിലെ മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം റീഫണ്ടിന് അപേക്ഷിക്കാം. കൗണ്ടറുകളില്‍നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനില്‍നിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളില്‍ ഫണ്ട് ഒരുക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. സ്റ്റേഷനില്‍ തുക കുറവെങ്കില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. മുമ്പ് തീവണ്ടി റദ്ദാക്കിയാല്‍ റീഫണ്ടിന്...

സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ ഇനി കൃഷിക്കാര്‍ക്ക് മാത്രം; ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കും; വായ്പയെടുത്ത സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്‍മേലുള്ള കാര്‍ഷികവായ്പ നല്‍കുന്നത് കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിബന്ധന നടപ്പില്‍വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നാലുശതമാനം പലിശയ്ക്ക് മൂന്നുലക്ഷം രൂപവരെയുള്ള വായ്പ കര്‍ഷകരല്ലാത്തവര്‍ക്കു നല്‍കേണ്ടെന്നാണു കൃഷിമന്ത്രാലയത്തിന്റെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രാലയം പ്രതിനിധികള്‍ ഈ നിലപാട്...

മാരുതി സുസുക്കി കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ്...

പ്രളയസെസ് ഇന്നുമുതല്‍; വില കൂട്ടുമെന്ന് വ്യാപാരികള്‍; വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് സ്വീകരിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രളയസെസ് നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടുമെന്ന് വ്യക്തമാക്കി വ്യാപാരികള്‍. പ്രളയ സെസ് നടപ്പായതോടെ എംആര്‍പിയില്‍ മാറ്റം വരുത്തും, സെസ് കൂടി ഉള്‍പ്പടുത്തിയുള്ള സ്റ്റിക്കര്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് വില്‍ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന...

കള്ളിയത്ത് ടിഎംടി ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി

കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ' ഉള്‍ക്കരുത്തിന്റെ കഥകള്‍' വീഡിയോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളുകള്‍ക്ക് പിന്തുണ നല്‍കുക, വെല്ലുവിളികളെ അതിജീവിച്ച് ഉയര്‍ന്നു വരുന്നവര്‍ക്ക് പ്രചോദനമാവുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് കള്ളിയത്ത് ടിഎംടി...

ഡാറ്റ സയന്‍സ് പഠിക്കാന്‍ അവസരം: ഐസിറ്റി അക്കാദമി അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ഐസിറ്റി അക്കാദമി നടത്തുന്ന ഡാറ്റാ സയന്‍സ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.പുതിയ ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം....

മോദിയുടെ ഇരുട്ടടി..!!! 600 രൂപയില്‍ നിന്ന് 10000 രൂപയിലേക്ക്; വാഹന രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന രജിസ്ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജ് 5000 രൂപ ആക്കി ഉയര്‍ത്തും. രജിസട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും. നിലവില്‍ ഇത് രണ്ടിനും...

റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ബി-ഹബ്ബിലാണ് പരിശീലനക്കളരി . ഏതെങ്കിലും...

Most Popular