Category: BUSINESS

ആദായ നികുതിയില്‍ വന്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തേകാനും സര്‍ക്കാര്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം...

കേന്ദ്രത്തിന് സാധിക്കാത്തത് സംസ്ഥാനം നടത്തുന്നു…!!! ഇനി 35 രൂപയ്ക്ക് സവാള ലഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാഫെഡ് വഴി നാസിക്കില്‍നിന്ന് 50 ടണ്‍ സവാള എത്തിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് യാത്രതിരിച്ചു. നാസിക്കില്‍നിന്ന് കൊണ്ടുവരുന്ന സവാള കിലോയ്ക്ക്...

സവാളയ്ക്ക് പിന്നാലെ തക്കാളി വില വീണ്ടും കുതിക്കുന്നു

ന്യൂഡല്‍ഹി: സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. ഏതാനും ആഴ്ചകള്‍ക്കിടെ വില 70 ശതമാനത്തോളമാണ് ഉയര്‍ന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ്...

സാമ്പത്തിക മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷം

രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളില്‍ 70 ശതമാനത്തിലധികം കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. 20791 കോടി രൂപയുടെ...

ബിഎസ്എന്‍എലില്‍ ഇനി 4ജി ലഭിക്കും

ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചിരുന്നതിന് ഉയര്‍ത്തിക്കാട്ടിയിരുന്ന നിയമതടസ്സം മാറി. ലേലത്തിലൂടെ അല്ലാതെ സ്‌പെക്ട്രം അനുവദിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ ടെലികോം വകുപ്പിന് ഉപദേശം നല്‍കി. ഇനി കേന്ദ്രമന്ത്രിസഭയ്ക്ക് സ്‌പെക്ട്രം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാം. 2012-ല്‍ 2ജി സ്‌പെക്ട്രം അഴിമതി...

മില്‍മ പാലിന് ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച...

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 28,960 രൂപയിലെത്തി. 3620 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ കഴിഞ്ഞദിവസമെത്തിയിരുന്നു. ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം.

റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കുന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 'ട്രോമാക്‌സ് 2019' ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡിലെ സുരക്ഷാ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ശില്‍പശാല ആഹ്വാനം ചെയ്തു. ശില്‍പശാലയില്‍ സംസാരിച്ച പ്രമുഖ ക്രാനിയോമാക്‌സില്ലോഫേഷ്യല്‍...

Most Popular