കേന്ദ്രത്തിന് സാധിക്കാത്തത് സംസ്ഥാനം നടത്തുന്നു…!!! ഇനി 35 രൂപയ്ക്ക് സവാള ലഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാഫെഡ് വഴി നാസിക്കില്‍നിന്ന് 50 ടണ്‍ സവാള എത്തിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് യാത്രതിരിച്ചു.

നാസിക്കില്‍നിന്ന് കൊണ്ടുവരുന്ന സവാള കിലോയ്ക്ക് 35 രൂപ വിലയില്‍ സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ സവാള വിലയില്‍ വന്‍വര്‍ധനവാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രളയവും വെള്ളപ്പൊക്കവുമുണ്ടായതാണ് രാജ്യത്തുടനീളം ഉള്ളി വില കൂടാന്‍ കാരണം.

Similar Articles

Comments

Advertismentspot_img

Most Popular