pathram desk 2

Advertismentspot_img

തൃശൂര്‍ ജില്ലയിലെ സ്‌കുളൂകള്‍ക്ക് നാളെ അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിലാണ് അവധി. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി ബാധകം. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

പത്മാവതില്‍ നിന്ന് പിടി വിടുന്നില്ല, രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ

വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം ജനുവരി 25 ന് രാജ്യത്തൊട്ടാകെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ. സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഒരു തിയറ്ററുകളിലും 'പത്മാവത്' പ്രദര്‍ശനാനുമതി...

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും താങ്കളുടെ ഒരു വീക്ക്നെസാണ്: വി.എസിന് മറുപടിയുമായി ബല്‍റാം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി.ടി ബല്‍റാം. എ.കെ.ജിയെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ മഹാത്മാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വി.എസിന്റെ വീക്ക്നസാണെന്നും ഉദാഹരണസഹിതം ബല്‍റാം പോസ്റ്റില്‍...

പിണറായിയുടെ നിലപാടുകള്‍ മോദിക്കും, ട്രംപിനും തുല്യ, ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട്; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജനയുഗം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ്. പിണറായി മോദിക്ക് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിലാണ് രാജാജി...

സീറോ മലബാര്‍ സഭ ഭൂമി വിവാദം: അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു, ഉടന്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആര്‍ച്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. മാത്യു മൂലക്കാട്ടാണ് സമിതി അധ്യക്ഷന്‍. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം. സഭയുടെ ഭൂമി ഇടപാടില്‍ സഭാനേതൃത്വത്തിന് എതിരേ...

അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ല: മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2010ല്‍ ബിഹാറില്‍ നടന്ന വിവാദ...

കായലില്‍ തളളിയ വീപ്പയ്ക്കുള്ളില്‍ മുപ്പതിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹം, കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത് മുപ്പതിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹമെന്ന് പൊലീസ്. വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കായലില്‍ തളളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. 10 മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഡ്രഡ്ജിങിനിടെയാണ് വീപ്പ കരയിലേക്ക് എത്തിച്ചത്....

‘നല്ല പടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി’,……ജയസൂര്യയോട് മമ്മൂട്ടി പറഞ്ഞു

ആളുകള്‍ ടെന്‍ഷന്‍ വരുമ്പോള്‍ ഇരുന്നു കാണുന്ന സിനിമയാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന് നടന്‍ ജയസൂര്യ. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍ അതിലുണ്ട്. ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തത്. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍...

pathram desk 2

Advertismentspot_img
G-8R01BE49R7