സീറോ മലബാര്‍ സഭ ഭൂമി വിവാദം: അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു, ഉടന്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആര്‍ച്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. മാത്യു മൂലക്കാട്ടാണ് സമിതി അധ്യക്ഷന്‍. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം.

സഭയുടെ ഭൂമി ഇടപാടില്‍ സഭാനേതൃത്വത്തിന് എതിരേ കടുത്ത നിലപാടുമായി വൈദികസമിതി രംഗത്തെത്തിയിരുന്നു. അതിരൂപതാ ഭരണത്തില്‍ കള്ളപ്പണക്കാരും ഭൂമാഫിയയും കടന്നു കൂടിയതായി സിനഡിന് അയച്ച കത്തില്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചില വൈദികര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ കാത്തലിക് അല്‍മായ ഫോറം ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular