pathram desk 2

Advertismentspot_img

കത്തില്‍ വ്യക്തതയില്ല; അമ്മയ്ക്ക് മറുപടിയുമായി നടി രേവതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് 'അമ്മ' അറിയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്ത ആവശ്യപ്പെട്ട് തങ്ങള്‍ അമ്മയ്ക്ക് മറുപടി അയച്ചുവെന്ന് നടി രേവതി. ''ഒരു ചെറിയ കത്തായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു...

അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ച സംഭവം, ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ കമല്‍

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ 'കൈനീട്ടം' വാങ്ങുന്നതിനെ പരിഹസിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമല്‍ പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല താന്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു. താരസംഘടനയായ 'അമ്മ'യ്ക്കെതിരെ പറഞ്ഞതിന്...

കൊട്ടാരക്കരയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊല്ലം: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം കൊട്ടാരക്കര താലൂക്കിലും പത്തനാംപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

അവള്‍ക്കൊപ്പം തന്നെ…! നടിക്ക് പരസ്യ പിന്തുണയുമായി മുപ്പത് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടി രംഗത്ത്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മുപ്പത് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടീ രംഗതെത്തി. നടിക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നുവെന്ന് ഇവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചിരുന്നു. കൂടാതെ കന്നഡ സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലിസി...

കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ‘സഞ്ജു’……പുതുചരിത്രം രചിച്ച് രാജ്കുമാര്‍ ഹിറാനി

കൊച്ചി:ഒറ്റ ദിവസംകൊണ്ടു നേടിയ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജു. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം ജൂണ്‍ 29നാണ് തിയറ്ററുകളിലെത്തിയത്.ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ഇതുവരെയുള്ളതില്‍ വെച്ച് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍...

‘പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.. ഉണ്ണി പഠിച്ചോ, അതോ തിരിച്ചാണോ’………ഊര്‍മ്മിള ഉണ്ണിക്കെതിരെ ശാരദക്കുട്ടി

കോഴിക്കോട്: നടന്‍ ദിലീപിനെ എ.എം.എം.എ സംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടന്‍കളിച്ച നടി ഊര്‍മ്മിള ഉണ്ണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതിന് പിന്നാലെ ഊര്‍മ്മിള ഉണ്ണിക്കെതിരെ പരിഹാസവുമായി എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തി. പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..എന്നായിരുന്നു ശാരദക്കുട്ടിയുടെ...

കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം: നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പത്തനംതിട്ട ആനിക്കാട് സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തു. ഫാദര്‍ ജോണ്‍സണ്‍ മാത്യു, എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്സ് കെ.ജോര്‍ജ്, ഫാദര്‍ ജോബ്...

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന്റെ കൊലപാതകം: മുഖ്യപ്രതി അറബിക് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഒളിവില്‍, 15 പ്രതികളെന്ന് ദൃക്സാക്ഷി മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഒളിവില്‍. മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 15 പ്രതികളുണ്ടെന്ന് പൊലീസിന് ദൃക്സാക്ഷി മൊഴി നല്‍കി. അതേസമയം പ്രതികളെ...

pathram desk 2

Advertismentspot_img