സിനിമയില്‍ ഫാന്‍സ് അതിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ദിലീപ് വന്നതിന് ശേഷം, നടി പാര്‍വതി ആക്രമണത്തിന് ഇരയായപ്പോള്‍ എല്ലാവരും നോക്കി നിന്നുവെന്ന് ആഷിഖ് അബു
കൊച്ചി: മലയാള സിനിമയില്‍ ഫാന്‍സിന്റെ അതിക്രമങ്ങള്‍ തുടങ്ങുന്നത് നടന് ദിലീപിന്റെ കടന്നുവരവോടെയെന്ന് സംവിധായകന് ആഷിഖ് അബു. ഫാന്‍സുകാരെ നിയന്ത്രിക്കുന്ന പവര്‍ഹൗസുകള്‍ സിനിമയില്‍ ഭീകരത വളര്‍ത്തുകയാണെന്നും ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരങ്ങളുടെ ഫാന്സുകള് ആദ്യം പരസ്പരംപോരടിച്ചു....
ദിലീപിനെ തിരിച്ചെടുത്തത് നിഗൂഢമായ ചര്‍ച്ചക്ക്ശേഷം, ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല
കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നെന്ന് നടന് പി ബാലചന്ദ്രന്.അപ്പോള്‍ തന്നെഅതിനോട് പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപമുണ്ട്. ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്പില് നിര്‍ത്തി, ഒരു...
രാജിവെച്ച നടിമാര്‍ ശത്രുക്കളല്ല, അമ്മയുടെ എക്സിക്യുട്ടീവ് യോഗം മോഹന്‍ലാല്‍ എത്തിയ ശേഷം
കൊച്ചി: ഒടുവില്‍ രാജിവെച്ച നടിമാര്‍ അമ്മയുടെ കണ്ണ് തുറപ്പിപ്പിച്ചു. രാജിവെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്ന് ഇടവേള ബാബു പറഞ്ഞു. അവര്‍ മുന്നോട്ട് വെച്ച പ്രശ്നങ്ങള്‍ സംഘട ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു. അതേസമയം കേസില്‍ തന്റെ നിരപരാധിത്വം തെളിയുംവരെ സംഘടനയുടെ ഭാഗമാകാനില്ലെന്ന്...
രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍,’ദ് സര്‍വൈവര്‍’ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കൊച്ചി:താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍. മീഡിയ വിത്ത് ദ് സര്‍വൈവര്‍ (#mediawiththesurvivor) എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകര്‍ നിലപാട് വ്യക്തമാക്കി. നടിമാരുടെ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്ന് വിശദീകരിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഹാഷ് ടാഗ് കാംപയ്ന് തുടക്കം...
അമ്മയ്ക്ക് പിന്നാലെ ദിലീപിനെ പിന്തുണച്ച് തീയേറ്റര്‍ സംഘടന
കൊച്ചി:അമ്മയ്ക്ക് പിന്നാലെ ദിലീപിന് തീയേറ്റര്‍ സംഘടന ഫിയോകിന്റെ പിന്തുണ.അതേസമയം കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് ആന്റണി പെരുന്പാവൂര്‍ ഔരു മാധ്യമത്തോട് പറഞ്ഞു. ദിലീപിനെ അറസ്റ്റു ചെയ്തപ്പോള്‍ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട്...
ഈ ‘തീവണ്ടി’ കുറച്ച് വൈകിയേ ഓടൂ….!! തന്നോടെങ്കിലും നേരത്തേ ഒന്ന് പറയാമായിരുവെന്ന് ടൊവിനോ
കൊച്ചി:ടൊവിനോ തോമസ് നായകനായ തീവണ്ടിയുടെ റിലീസ് തീയതി മാറ്റിവച്ചു. ജൂലൈ 29ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റീലിസാണ് മാറ്റിവച്ചതെന്ന് ഓഗസ്റ്റ് സിനിമാസ് അറിയിച്ചു. അതേസമയം ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് ടൊവിനോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്നോടെങ്കിലും ഒന്ന് നേരത്തേ...
നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’അമ്മ’ക്ക് ദിലീപിന്റെ കത്ത്
കൊച്ചി:വിവാദങ്ങള്‍ക്ക് പിന്നാലെ 'അമ്മ'ക്ക് ദിലീപിന്റെ കത്ത്. നിരപരാധിത്വം തെളിയിക്കുംവരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു. അമ്മ എന്ന സംഘടനയെ തന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നുംദിലീപ് കത്തില്‍ പറയുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ദിലീപ് കത്തയച്ചത്. പിന്നാലെ...
മോഹന്‍ലാലിന്റെ കോലം കത്തിച്ചു
കൊച്ചി:അമ്മയിലെ വിവാദത്തില്‍ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു. കൊച്ചിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. ഫിലിം ചേമ്പറിന്റെ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് പുതിയ വിവാദം. ഇതിന് പിന്നാലെ രമ്മ്യാ നമ്പീശന് റിമാകല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്,...