pathram desk 1

Advertismentspot_img

മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി!!! സുരക്ഷ കര്‍ശനമാക്കി, ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്നായിരിന്നു സന്ദേശം. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ...

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം; പി.എന്‍.ബി തട്ടിപ്പ് പ്രധാന ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പിഎന്‍ബി തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നാണ്...

ശബ്ദ സന്ദേശവും ഇനി സ്റ്റാറ്റസാക്കാം ‘ആഡ് വോയ്‌സ് ക്ലിപ്പ്’ ഫീച്ചറുമായി ഫേസ്ബുക്ക്….!

കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കാം. 'ആഡ് വോയിസ് ക്ലിപ്പ്' എന്ന പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളിലൊരാണ് ഫീച്ചര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്പനി പുതിയ ഫീച്ചര്‍ നടപ്പാക്കി...

‘തിരക്കുള്ള ബസില്‍ ആരെയും ശ്രദ്ധിക്കാതെ ആ സ്ത്രീ കുഞ്ഞിന് മുലയൂട്ടാന്‍ തുടങ്ങി’ ബസ് യാത്രക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് മുന്‍ എം.എല്‍.എ

ഗൃഹലക്ഷ്മിയുടെ 'തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' കാമ്പയിനെതിരെ വൈക്കം മുന്‍എം.എല്‍.എ കെ.അജിത്ത്. മലപ്പുറത്ത് സമ്മേളനവേദിയിലായിരുന്നതിനാലാണ് സംഭവത്തില്‍ പ്രതികരിക്കാതരുന്നതെന്നും തനിക്ക് തിരുവനന്തപുരത്തേക്ക് ബസ് യാത്രചെയ്തപ്പോള്‍ നേരിടേണ്ടി വന്ന അനുഭവവും ആണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിയില്‍ യാത്രചെയ്യവേ കൈക്കുഞ്ഞുമായി വന്ന സ്ത്രീയ്ക്ക് ബസില്‍ സീറ്റ്നല്‍കാന്‍ കൂട്ടാക്കാതിരുന്ന...

സി.പി.ഐയെ കാനം തന്നെ നയിക്കും; സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്...

തോല്‍ക്കാന്‍ മനസില്ല; പുതിയ സര്‍ക്കാര്‍ വന്നാലും തൃപുരയില്‍ തുടര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുമെന്ന് മാണിക്ക് സര്‍ക്കാര്‍

അഗര്‍ത്തല: നീണ്ട 25 കൊല്ലത്തെ ഭരണത്തിന് ശേഷം അധികാര കസേരയില്‍ നിന്നറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ മാണിക് സര്‍ക്കാര്‍. 'പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണ...

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണ് ആരോഗ്യത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത് എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത് സാധാരണ പരിശോധനയാണ് .15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്നവും...

മുലപ്പാലില്‍ നിന്ന് 26കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!!! ദിനംപ്രതി ആവശ്യക്കാര്‍ വര്‍ധിച്ചു വരുകയാണെന്ന്

ലണ്ടന്‍: കേരളത്തില്‍ മുലയൂട്ടല്‍ വിവാദം കത്തിപ്പടരുമ്പോള്‍ മുലപ്പാലില്‍ നിന്ന് വിദേശ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! അതേ അത്ഭുതപ്പെടേണ്ട, ലണ്ടണിലെ സ്ഥിരതാമസക്കാരിയായ റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം...

pathram desk 1

Advertismentspot_img
G-8R01BE49R7