ശബ്ദ സന്ദേശവും ഇനി സ്റ്റാറ്റസാക്കാം ‘ആഡ് വോയ്‌സ് ക്ലിപ്പ്’ ഫീച്ചറുമായി ഫേസ്ബുക്ക്….!

കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കാം. ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളിലൊരാണ് ഫീച്ചര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്പനി പുതിയ ഫീച്ചര്‍ നടപ്പാക്കി വരികയാണ്. സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക. ടെസ്റ്റ് മെസേജിനേക്കാളും വീഡിയോ അപ്ഡേഷനേ്കകാളും മികച്ചതായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫെയ്സ്ബുക്കിന്റെ അവകാശപ്പെടുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ക്ക് ഭാഷ വിനിമയത്തിലുണ്ടാവുന്ന പ്രശ്നങ്ങളും ഇത്തരത്തില്‍ പരിഹരിക്കാനാവുമെന്നാണ് ഫെയ്സ്ബുക്കിന്റെ വിലയിരുത്തല്‍. ദീര്‍ഘമായ സ്റ്റാറ്റസുകള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് വോയ്സ് ക്ലിപ്പ് സ്റ്റാറ്റസുകള്‍. അക്ഷരങ്ങളേക്കാള്‍ ശബ്ദങ്ങള്‍ക്ക് സ്വാധീനം ചെലുത്താനാകും. പുതിയ ഫീച്ചര്‍ എത്രയും വേഗം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular