pathram desk 1

Advertismentspot_img

പച്ച പരവതാനിയുള്ള ലോകസഭയില്‍ നിന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ മുന്നണി ശക്തിപ്പെടും; പരിഹാസവുമായി ശബരീനാഥൻ

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. പച്ച പരവതാനിയുള്ള ലോകസഭയില്‍ നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച്...

സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു

കൊല്‍ക്കത്ത: ടി.വി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു. കൊല്‍ക്കത്തയിലെ ഇച്ചാപ്പൂര്‍ സിറ്റിയിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടിയും അനിയനും ചേര്‍ന്ന് സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് വീട്ടില്‍...

പോലീസ് സ്‌റ്റേഷനില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം; പോലീസുകാരന്റെ കരണത്തടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ കയറി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തമധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഉദയനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം....

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹം കണ്ടെത്തി!!! ഗ്രഹത്തിന് ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവും

ചെന്നൈ: പുതിയ ഗ്രഹം കണ്ടുപിടിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ന നിന്ന് 600 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണ് കണ്ടെത്തിയത്. ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറു മടങ്ങ് വ്യാസവുമുള്ള പുതിയ ഗ്രഹം സൂര്യനു സമാനമായ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നുമുണ്ട്. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോട്ടറിയിലെ ശാസ്ത്രജ്ഞരാണ്...

രാജ്യസഭാ സീറ്റ് വിവാദം: എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടി, റീത്ത്‌..!!!

കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുവെച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച...

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായം; കോടതി വളപ്പില്‍ വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്യാന്‍ അവസരമൊരുക്കി

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതി കോടതി വളപ്പില്‍ പോലീസ് കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പോലീസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിനാണ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. ഇന്നലെ വൈകിട്ടു...

പതിമൂന്നുകാരി ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍!!! ചുണ്ടിലും കവിളിലും രക്തക്കറ

ബംഗളൂരു: പതിമൂന്നുകാരിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വൈശാലി അനക്കമില്ലാത്ത അവസ്ഥയില്‍ ബെഡില്‍ കിടക്കുന്നത് കണ്ടത്. അധികൃതര്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

കൈയിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നു… മാണി തിരിച്ചുവന്നതില്‍ സന്തോഷം!!! പക്ഷെ വലിയ വിലകൊടുക്കേണ്ടി വന്നു; കെ. മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനെ നല്‍കിയ നടപടിയെ പരിഹസിച്ച് കെ മുരളീധരന്‍. കയ്യിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മാണി തിരിച്ചുവന്നതില്‍ സന്തോഷം, പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു. വീരേന്ദ്രകുമാറിനും സീറ്റ് നല്‍കി തിരിച്ചുകൊണ്ടുവരണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം,...

pathram desk 1

Advertismentspot_img
G-8R01BE49R7