സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു

കൊല്‍ക്കത്ത: ടി.വി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു. കൊല്‍ക്കത്തയിലെ ഇച്ചാപ്പൂര്‍ സിറ്റിയിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടിയും അനിയനും ചേര്‍ന്ന് സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് സീരിയല്‍ രംഗങ്ങള്‍ അനുകരിക്കുന്ന ശീലമുണ്ടെന്നും അതൊരിക്കലും ഇങ്ങനെ ഒരു ദുരന്തത്തില്‍ അവസാനിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. 2017 നവംബറില്‍ മറ്റൊരു പെണ്‍കുട്ടി സീരിയല്‍ രംഗം അനുകരിക്കാന്‍ ശ്രമിച്ച് തീ കൊളുത്തി മരണപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരം പറയാനാകുവെന്ന് പോലീസ് അറിയിച്ചു.

SHARE