pathram desk 1

Advertismentspot_img

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി!!! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കൈകാര്യം ചെയ്തു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. ശല്യം ഉണ്ടായിട്ടും പല സ്ത്രീകളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയപ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കു ചേരാനെത്തിയ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം പ്രതികരിക്കുകയായിരുന്നു. അപമര്യാദയായി...

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ ഒരു നടപടിയും എടുത്തില്ല; മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. 'അമ്മ' തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്തുവന്നിരിക്കുകയാണ്. നീതി കിട്ടുന്നില്ലെന്ന...

‘അമ്മ’യില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ...

കുഞ്ഞിന് തന്റെ രൂപമില്ല; മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ തറയിലിടിച്ച് കൊന്നു!!!

ബീഹാര്‍: മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തന്റെ രൂപമില്ലെന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തറയിലിടിച്ച് കൊന്നു. കുഞ്ഞിന് തന്റെ രൂപമില്ലെന്നും ഭാര്യയ്ക്ക് മറ്റു ബന്ധത്തിലുണ്ടായ കുട്ടിയാണെന്നും ആരോപിച്ചായിരുന്നു കൊലപാതകം. ഭാര്യ പാലുകൊടുത്തുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ വലിച്ചെടുത്ത് തറയിലടിച്ചു കൊല്ലുകയായിരുന്നു. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഇയാള്‍ അവരെ മര്‍ദിച്ചിരുന്നു....

‘അക്കിലസ് പൂച്ചേടെ വാലില്‍ പിടിച്ച് ഭിത്തിയിലടിക്കാന്‍ ആരുമില്ലേ’ സോഷ്യല്‍ മീഡിയയില്‍ താരമായി സുലൈമാന്‍ കോഴി

മണിക്കൂറുകള്‍ക്ക് മുമ്പ് വരെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്ഥാനത്തായിരിന്നു. എന്നാല്‍ മിശിഹാ ഉയര്‍ന്നപ്പോള്‍ അര്‍ജന്റീനിയന്‍ പ്രതീക്ഷകളും വര്‍ധിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നൈജിരയെ നീലപ്പട കെട്ടുകെട്ടിച്ചത്. എന്നാല്‍ ഇന്നലത്തെ കളിയില്‍ ആര്‍ജന്റീനിയന്‍ ആരാധകരുടെ മുഖ്യ ശത്രു നൈജിരിയ ആയിരുന്നില്ല. അത് അക്കിലസ് പൂച്ചയായിരുന്നു. ഇത്തവണ മത്സര...

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്ക്; ആവശ്യമുള്ള സാധനങ്ങള്‍ ഇനി വീട്ടിൽ എത്തും

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പുതിയ ചുവട്‌വെയ്പിലേക്ക്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങുകയാണ് കണ്‍സ്യൂമര്‍ഫെഡ്. ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വാഹനത്തില്‍ വീട്ടിലെത്തിക്കും. വരുംവര്‍ഷങ്ങളിലെ വിറ്റുവരവില്‍ 10 ശതമാനമെങ്കിലും ഓണ്‍ലൈന്‍ വിപണനത്തിലൂടെ...

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഇന്നു രാവിലെ ആറരയോടെ ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ച നാല് പേരും. പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ്...

ഐ.എസില്‍ ചേര്‍ന്നതായി സംശയം; കാസര്‍ഗോഡ് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട 11 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. കാണാതായവരില്‍ ആറുപേര്‍ കുട്ടികളാണ്. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായും സംശയമുയര്‍ന്നിട്ടുണ്ട്. മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള...

pathram desk 1

Advertismentspot_img