‘അക്കിലസ് പൂച്ചേടെ വാലില്‍ പിടിച്ച് ഭിത്തിയിലടിക്കാന്‍ ആരുമില്ലേ’ സോഷ്യല്‍ മീഡിയയില്‍ താരമായി സുലൈമാന്‍ കോഴി

മണിക്കൂറുകള്‍ക്ക് മുമ്പ് വരെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്ഥാനത്തായിരിന്നു. എന്നാല്‍ മിശിഹാ ഉയര്‍ന്നപ്പോള്‍ അര്‍ജന്റീനിയന്‍ പ്രതീക്ഷകളും വര്‍ധിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നൈജിരയെ നീലപ്പട കെട്ടുകെട്ടിച്ചത്. എന്നാല്‍ ഇന്നലത്തെ കളിയില്‍ ആര്‍ജന്റീനിയന്‍ ആരാധകരുടെ മുഖ്യ ശത്രു നൈജിരിയ ആയിരുന്നില്ല. അത് അക്കിലസ് പൂച്ചയായിരുന്നു.

ഇത്തവണ മത്സര പ്രവചനങ്ങള്‍ നടത്തുന്ന അക്കിലസ് പൂച്ചയുടെ ഇന്നലത്തെ പ്രവചനം അര്‍ജന്റീനയ്ക്ക് എതിരായിരുന്നു. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകരുടെ നെഞ്ചു തകര്‍ത്ത് നൈജീരിയക്കെതിരെ വിജയം അനിവാര്യമായിരിക്കെ അര്‍ജന്റീന തോല്‍ക്കുമെന്നായിരുന്നു ഏക്കിലസിന്റെ പ്രവചനം.

ഈ പ്രവചനം യാഥാര്‍ഥ്യമാകരുതേ എന്നായിരുന്നു ഓരോ ആരാധകന്റെയും പ്രാര്‍ഥനയും. എന്നാല്‍ ഇന്നലെ സുലൈമാന്‍ കോഴിയുടെ പ്രവചനം തെറ്റിയില്ല. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു കോഴിയുടെ മത്സര പ്രവചനം. അര്‍ജന്റീന ജയിക്കുമെന്നായിരുന്നു അത്. ഇതോടെ സുലൈമാന്‍ കോഴിയായി സോഷ്യല്‍ മീഡിയയിലെ താരം.ആരോ സരസമായി ചെയ്തതാണെങ്കിലും സംഭവം കലക്കി.

എന്നാല്‍ പ്രവചനം തെറ്റിയ അക്കിലസ് പൂച്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. കേള്‍വി ശക്തിയില്ലാത്ത അക്കിലസ് പൂച്ച ഇതുവരെ പ്രവചിച്ചതെല്ലാം ശരിയായെന്നായിരുന്നു പുറത്തു വന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോല്‍പ്പിക്കുമെന്നും ഇറാന്‍ മൊറോക്കോയെ പരാജയപ്പെടുത്തുമെന്നും ബ്രസീല്‍ കോസ്റ്ററിക്കയെ തോല്‍പ്പിക്കുമെന്നും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ അക്കിലസിന് പിഴച്ചു.

SHARE