pathram

Advertismentspot_img

ബാബുവിനെ പതിയിരുന്ന പത്തംഗസംഘം വെട്ടി; ഷമേജിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘം

കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് പത്തംഗസംഘമെന്ന് പൊലീസ്. ബൈക്കില്‍ വരികയായിരുന്ന ബാബുവിനെ അക്രമി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മാഹി എസ്‌ഐ ബി. വിബല്‍കുമാര്‍ പറഞ്ഞു. ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത് എട്ടംഗസംഘമാണെന്നും പൊലീസ് പറയുന്നു. മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ...

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; അപകടം അമ്മ മഴവില്ല് ഷോയില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴി..

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകട സ്ഥലത്ത് ട്രാഫിക് പൊലീസ് എത്തി സ്ഥിതഗതികള്‍ നിയന്ത്രിച്ചു.ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു.

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് പോലീസ്

കണ്ണൂര്‍: കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആര്‍. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും...

കൊലപാതകം; കണ്ണൂരിലും മാഹിയിലും സുരക്ഷ കര്‍ശനമാക്കി

കണ്ണൂര്‍: പള്ളൂരില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് ഇരു പാര്‍ട്ടികളും അറിയിച്ചിരുന്നെങ്കിലും മാഹിയില്‍ വിവിധയിടങ്ങളില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞിട്ടു. കെഎസ്ആര്‍ടിസി ബസുകള്‍...

കണ്ണൂര്‍ വീണ്ടും ചോരപ്പകയില്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഇന്ന് ഹര്‍ത്താല്‍; വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി; പരീക്ഷകൾ മാറ്റിവച്ചു

മാഹി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയസംഘര്‍ഷം വ്യാപിക്കുന്നു; മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍...

ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ് ചെയ്‌തെടുക്കാം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ്

കൊച്ചി: ബിസിനസ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ് ചെയ്‌തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകള്‍ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍...

കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം; സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; തൊട്ടുപിന്നാലെ ആര്‍എസ്എസുകാരന് വെട്ടേറ്റു; നാളെ സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍: പള്ളൂരില്‍ സി.പി.എം നേതാവ് വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ ആണ് മരിച്ചത്. തൊട്ടു പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു. ഇയാളുടെ നില ഗുരുതരമാണ്. പള്ളൂരില്‍ വെച്ച് ഓട്ടോ ഡ്രൈവറായ ഷിമോജിനാണ് വെട്ടേറ്റത്....

നല്ല അസ്സല്‍ ഡപ്പാംകൂത്ത്…! കിടിലന്‍ പെര്‍ഫോമന്‍സുമായി മമ്മൂക്ക (വീഡിയോ കാണാം…)

അമ്മ മഴവില്ല് താരനിശയില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു. മരംചുറ്റിക്കളിയും നടത്തവുമൊന്നുമല്ല മമ്മൂക്ക പയറ്റിയത്. നല്ല അസല്‍ തമിഴ് ഡപ്പാംകൂത്ത് പാട്ടാണ് താരം കളിച്ചത്. മുകേഷ്, മനോജ് കെ ജയന്‍, ജയറാം, സിദ്ധിഖ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ഡാന്‍സ് ചെയ്തത്. ഡങ്കാ മാരി ഊതാരി, വേനാ...

pathram

Advertismentspot_img