നല്ല അസ്സല്‍ ഡപ്പാംകൂത്ത്…! കിടിലന്‍ പെര്‍ഫോമന്‍സുമായി മമ്മൂക്ക (വീഡിയോ കാണാം…)

അമ്മ മഴവില്ല് താരനിശയില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു. മരംചുറ്റിക്കളിയും നടത്തവുമൊന്നുമല്ല മമ്മൂക്ക പയറ്റിയത്. നല്ല അസല്‍ തമിഴ് ഡപ്പാംകൂത്ത് പാട്ടാണ് താരം കളിച്ചത്. മുകേഷ്, മനോജ് കെ ജയന്‍, ജയറാം, സിദ്ധിഖ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ഡാന്‍സ് ചെയ്തത്.

ഡങ്കാ മാരി ഊതാരി, വേനാ മച്ചാ വേനാ ഇന്ത പൊണ്ണുങ്ക കാതല് എന്നീ ഗാനങ്ങള്‍ക്കാണ് മമ്മൂട്ടിയും കൂട്ടരും ഡാന്‍സ് ചെയ്തത്. ഹണി റോസും ഇവരോടൊപ്പം ചേര്‍ന്നു. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് വീക്ക്‌നെസ്സാണെന്ന് പലരും പറയാറുണ്ടെങ്കിലും കൂടെയുള്ളവര്‍ ഗ്ലാസ് അണിഞ്ഞെത്തിയപ്പോള്‍ മെഗാസ്റ്റാര്‍ മാത്രം അതുപേക്ഷിച്ചു.

SHARE