ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ് ചെയ്‌തെടുക്കാം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ്

കൊച്ചി: ബിസിനസ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ് ചെയ്‌തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകള്‍ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ബെഡ്ഷീറ്റുകള്‍ ഡിജിറ്റല്‍ പ്രിന്റിങ്ങിന്റെ സഹായത്തോടു കൂടി കമ്പനി തന്നെ നേരിട്ട് പ്രിന്റ് ചെയ്തു നല്‍കും.
ബെഡ് റൂമിലെ ചുമരുകള്‍ക്കും കര്‍ട്ടനുകള്‍ക്കും അനുയോജ്യമായ നിറത്തിലും ഡിസൈനിലുമുള്ള ബെഡ്ഷീറ്റുകള്‍ തന്നെ ഇപ്രകാരം തിരഞ്ഞെടുക്കാം. നൂതനമായ ഇത്തരം ഒരു ആശയത്തിന്റെ കടന്നു വരവോടെ വീട് അലങ്കരിക്കുന്നതിലുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് സംഭവിക്കുക. പൊരുത്തപ്പെടാത്ത നിറങ്ങളേയും ഡിസൈനുകളേയും കുറിച്ചോര്‍ത്ത് ഉപയോക്താക്കള്‍ക്ക് ഇനി വിഷമിക്കേണ്ടി വരില്ല.

ഇഷ്ടാനുസരണം ബെഡ് ഷീറ്റുകള്‍ തെരഞ്ഞെടുക്കുവാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇഷ്ടമുള്ള നിറവും ഡിസൈനും തിരഞ്ഞെടുത്ത് ബോംബെ ഡൈയിങ്ങിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. മുപ്പത് ദിവസത്തിനുള്ളില്‍, വെറും 1999 രൂപയ്ക്ക് ആഗ്രഹപ്രകാരമുള്ള മനോഹരമായ ബെഡ് ഷീറ്റുകള്‍ വീട്ടിലെത്തും.
‘ഉപയോക്താക്കള്‍ എന്താണോ ആഗ്രഹിക്കുന്നത്, അത് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ഒറ്റ ക്ലിക്കിന്റെ ദൂരത്തില്‍, നിങ്ങളുടെ വീട്ടുപടിക്കല്‍ അതെത്തും. ഒരേയൊരു ക്ലിക്കിലൂടെ വീടിന്റെ അലങ്കാരത്തെ മാറ്റിമറിക്കാന്‍ ഉപയോക്താക്കള്‍ക്കാവുന്നു,’ ബോംബെ ഡൈയിംഗ് സിഇഒ ശ്രീ അലോക് ബാനര്‍ജി അറിയിച്ചു.

‘ ഇത്രയും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതില്‍ വളരെ അഭിമാനമാണ് ഞങ്ങള്‍ക്കുള്ളത്. ഉപയോക്താക്കള്‍ക്കിടയില്‍ ഈ പ്രചരണ പരിപാടി വലിയ വിജയമാണ് ഉണ്ടാക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമഗ്രമായ വിപണി ഗവേഷണങ്ങള്‍ക്കൊടുവിലാണ് വീട് അലങ്കരിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള നിറങ്ങളും ഡിസൈനുകളും തെരഞ്ഞെടുക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്രം നല്‍കുന്ന ‘ക്ലിക്ക് എവേ’ ഓഫര്‍ ബോംബെ ഡൈയിംഗ് അവതരിപ്പിക്കുന്നത്.

SHARE