pathram

Advertismentspot_img

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് സിപിഎമ്മും

ന്യൂഡല്‍ഹി: ബിഎസ്പിയും എസ്പിയും പിന്‍മാറിയതിന് പിന്നാലെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎമ്മും തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ മറ്റു പ്രതിപക്ഷ കക്ഷികളൊന്നും താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം. ലോക്‌സഭാ...

ആരും ആശ്വസിക്കേണ്ട…!!! ആധാര്‍ ബന്ധിപ്പിക്കല്‍ നിയമ വഴി പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാര്‍ലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരിക്കുന്നു. സുപ്രീം കോടതി...

യുവതാരങ്ങളും ഏഷ്യന്‍ രാജാക്കന്‍മാര്‍; ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പ്പിച്ച് എഷ്യ കപ്പ് ഇന്ത്യയ്ക്ക്

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 160 റണ്‍സിന് പുറത്തായി. ഹര്‍ഷ് ത്യാഗി ആറുവിക്കറ്റ് വീഴ്ത്തി. മലയാളി താരം ദേവദത്ത് പടിക്കലും ഫൈനലില്‍ തിളങ്ങി. ഇന്ത്യ...

ശബരിമലയില്‍ സ്ത്രീ ജീവനക്കാരെ നിയമിക്കും; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ...

എ.കെ.ജിക്കു പോലും മുട്ടുമടക്കേണ്ടി വന്നു; അയ്യപ്പനോടു കളിച്ചവരാരും രക്ഷപെട്ടിട്ടില്ല; ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്മാറില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയോടും അയ്യപ്പനോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ്.ശ്രീധരന്‍പിള്ള. ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ന്റെ കഴക്കൂട്ടത്തെ ഓഫീസിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. കുട്ടികളേയും സ്ത്രീകളേയും ഉള്‍പ്പെടുത്തിയായിരുന്നു...

ഇടുക്കി ഡാം അടച്ചു; മഴ കുറയുന്നു; തുലാവര്‍ഷം നാളെ മുതല്‍

ചെറുതോണി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണു ഷട്ടര്‍ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്പോള്‍ 2987.50 അടിയായിരുന്നു ജലനിരപ്പ്....

ഓണ്‍ലൈനില്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത ഋഷിരാജ് സിങ്ങിനു കിട്ടിയത്…

കൊച്ചി: ഓണ്‍ലൈനായി മയക്കുമരുന്നുകള്‍ വില്‍പ്പന നടക്കുന്നുണ്ടെന്ന അറിവില്‍ ഇത് പിടികൂടാന്‍ ഇറങ്ങിയ എക്‌സൈസ് കമ്മഷണര്‍ ഋഷിരാജ് സിങ്ങിനു കിട്ടിയത് വെറും തട്ടിപ്പ് മരുന്ന്. കാന്‍സര്‍ രോഗികള്‍ക്കും ഉറക്കക്കുറവിനുമെല്ലാം ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം വില്‍പ്പന പാടുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ ഒരു കുറിപ്പടിയുമില്ലാതെ ലഭിക്കുമെന്നറിഞ്ഞാണ് കമ്മിഷണര്‍ സാഹസത്തിനു...

യുവരാജ് സിങ്ങിന്റെ മാതാവില്‍നിന്ന് 50 ലക്ഷം തട്ടിയെടുത്തു

യുവരാജ് സിങ്ങിന്റെ മാതാവ് ഷബ്‌നം കൗറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഷബ്‌നത്തിന് പണം നഷ്ടപ്പെട്ടത്. ഒരു കോടി രൂപ തട്ടിയെടുത്ത സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം രൂപ തിരികെ ലഭിച്ചതായി വിവരമുണ്ട്. ഷബ്‌നത്തിന്...

pathram

Advertismentspot_img