pathram

Advertismentspot_img

പുഴ മധ്യത്തില്‍ സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു

വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍...

അമ്മയെ മദ്യംനല്‍കിയ മയക്കി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാള്‍ അമ്മയ്ക്ക് മദ്യം നല്‍കി ലഹരിയിലാക്കും. അവര്‍ ബോധം കെട്ടുകഴിയുമ്പോള്‍ മകളെ ഉപദ്രവിക്കുകയായിരുന്നു....

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന്‌ വീണ്ടും പിണറായി; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു...

ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി; അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി

കൊച്ചി: താര സംഘടനയായ അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി. ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് കാണിച്ച വിമുഖതയില്‍ നിരാശയുണ്ട്. മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു. അതേസമയം ദിലീപിനെ...

കള്ളപ്പണം കണ്ടെത്താന്‍ പുതിയ നീക്കം

ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സ്വത്തുവകകളും കള്ളപ്പണവും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പദ്ധതയുമായി ആദായനികുതി വകുപ്പ്. മറ്റ് രാജ്യങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ ബാങ്ക് നിക്ഷേപങ്ങളും വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ്...

രാജ്യത്ത് കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. പ്രതിവര്‍ഷം ഒരുകോടിരൂപയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവ്. വരുമാനനികുതി അടച്ചവരുടെ വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആകെ നികുതിദായകരില്‍...

ശബരിമല സ്ത്രീ പ്രവേശനം ; കോട്ടയം സ്വദേശിനി ബിന്ദുവും ശ്രമം ഉപേക്ഷിച്ചു

പമ്പ: സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമല ദര്‍ശനത്തിനു പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദുവും ശ്രമം ഉപേക്ഷിച്ചു മടങ്ങി. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍നിന്നു അല്‍പസമയത്തിനകം ബിന്ദു പൊലീസ് ജീപ്പില്‍ ഈരാറ്റുപേട്ടയില്‍ എത്തും. അവിടെനിന്നു ബസില്‍ മടങ്ങാനാണു തീരുമാനം. മുണ്ടക്കയത്ത് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ഉപരോധം നടത്തുകയാണ്....

വൈദികനെ കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍; കമ്മിഷണര്‍ ബിഷപ്പിന്റെ വലംകയ്യാണെന്നും ജോസ്

ആലപ്പുഴ: ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു 100% ഉറപ്പുണ്ടെന്ന് സഹോദരന്‍ ജോസ് കാട്ടുതറ. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തണം. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവവും കേസും ജലന്തറിലായതിനാല്‍ പരാതി അവിടേക്ക് അയയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചെന്നും ജോസ്...

pathram

Advertismentspot_img