കിംഗ് ഓഫ് കൊത്ത ടീസർ 9മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ സൃഷ്ടിച്ച് ട്രെൻഡിങിൽ ഒന്നാമത്

കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോർഡ് ബ്രെക്ചെയ്തു അജയ്യനായി കൊത്തയിലെ രാജാവ് യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിലും ഒന്നാമതായി ഇപ്പോഴും തുടരുകയാണ്. ചിത്രത്തിന്റെ ടീസറിനു വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയത്. തുടക്കത്തിൽ ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് തുടക്കം നൽകിയിരിക്കുന്നത്. 96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു അജയ്യനായി നിലകൊള്ളുന്നു.

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ്.ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്‌.

ഛായാഗ്രഹണം : നിമീഷ് രവി, സംഗീത സംവിധാനം : ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ, ആക്ഷൻ: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...