സീതാരാമം റിലീസ് ദിവസം താന്‍ കരഞ്ഞുപോയി…ദുല്‍ഖര്‍

സീതാരാമം ചിത്രത്തിന്റെ വിജയസന്തോഷം പങ്കിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താരം നായകനായെത്തിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ചിത്രത്തിനു മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ പ്രേക്ഷകര്‍ക്കു നന്ദി അറിയിച്ച് കുറിപ്പുമായി ദുല്‍ഖര്‍ എത്തി. സീതാരാമം ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് റിലീസ് ദിവസം താന്‍ കരഞ്ഞുപോയെന്നും ചിത്രം ഏറ്റെടുത്തതിനു പ്രേക്ഷകരോടു നന്ദി അറിയിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

‘തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം'(ഓ.കെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയില്‍ നിന്ന് അളവറ്റ സ്‌നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’യില്‍ ജെമിനിയായി അഭിനയിക്കാന്‍. ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികള്‍ പതിവായി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നിവ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും അവയ്ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.

സ്വപ്നയും ഹനുവും സീതാരാമവുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ നിലവാരമുള്ള സിനിമ നല്‍കുമെന്ന് അറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് സീതാരാമം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി. സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.

തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി.

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ,

റാം

ദുല്‍ഖര്‍ സല്‍മാന്‍

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...