സുപ്രിയ മേനോൻ ഇടപെട്ടു; റിലീസ് ദിനത്തിൽ സിനിമ മൊബൈലിൽ പകർത്തിയയാൾ പിടിയിൽ

തിരുവനന്തപുരം: ഇന്നലെ റിലീസ് ചെയ്ത സിനിമ തിയറ്ററില്‍നിന്ന് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സംഘം മധുരയില്‍നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരെത്തി..!!! ആരാണ് ‘ഈശ്വർ മാൽപെ’ സംഘം?​ അർജുനെ കണ്ടെത്തുന്ന എട്ടംഗ സംഘത്തെ കുറിച്ച്…

കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

ടിക്കറ്റെടുത്ത് തിയറ്ററില്‍ കയറി മൊബൈലില്‍ സിനിമ പകര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിനിമാ മേഖലയില്‍നിന്നുള്ളവര്‍ നിരന്തരം ആവശ്യം ഉന്നയിക്കുന്നതു കണക്കിലെടുത്തു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവും നടൻ പൃഥ്വിരാജിൻ്റെ സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രായന്‍ എന്ന തമിഴ് ചിത്രം പകര്‍ത്തിയ തമിഴ്‌നാട് സ്വദേശി സ്റ്റീഫനെ ഇന്നലെ പിടികൂടിയത്. തിയറ്റര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7