ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരെത്തി..!!! ആരാണ് ‘ഈശ്വർ മാൽപെ’ സംഘം?​ അർജുനെ കണ്ടെത്തുന്ന എട്ടംഗ സംഘത്തെ കുറിച്ച്…

ഷിരൂർ: 2018ലെ മഹാ പ്രളയത്തിൽ കേരളത്തിൽ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യതൊഴിലാളികളെ ആരും മറക്കില്ല. അന്ന് ആപത്തിൽ നിന്ന് രക്ഷിക്കാൻ അവ‌രുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു. ഇപ്പോഴിതാ നമ്മൾ കേൾക്കുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നു. ശക്തമായ കുത്തൊഴുക്കിലും ഇവർ പുഴയിലിറങ്ങി പരിശോധന തുടങ്ങി. മത്സ്യത്തൊ‌ഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘം ദൗത്യം ഏറ്റെടുത്തു. സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ പുഴയിൽനിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാൽപെ.

കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

സുപ്രിയ മേനോൻ ഇടപെട്ടു; റിലീസ് ദിനത്തിൽ സിനിമ മൊബൈലിൽ പകർത്തിയയാൾ പിടിയിൽ

നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്സ് (മണിക്കൂറിൽ 10 കിലോമീറ്റർ വേഗം) ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാൻ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്സ് (മണിക്കൂറിൽ 6.4 കിലോമീറ്റർ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.

ഒന്നരക്കോടി രൂപയുടെ വീട് വാങ്ങി,​ ആഡംബര വാഹനങ്ങൾ അടക്കം 4 എണ്ണം സ്വന്തമാക്കി

അർജുന്റെ ലോറിയുടെ സ്ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞു. ഒഴുക്ക് ശക്തമായതിനാൽ വലിയ ചങ്ങാടങ്ങൾ പുഴയ്ക്കു മധ്യത്തിൽ സ്ഥാപിച്ചശേഷം തിരച്ചിൽ നടത്താനാണ് ആലോചന. സൈന്യത്തിന്റെ കൂടുതൽ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. കൂടുതൽ സംവിധാനങ്ങൾ ഇന്നെത്തിക്കും. ലോറിയിൽ മനുഷ്യസാന്നിധ്യം നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്കാനിങ്ങിലും കഴിഞ്ഞില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുന്നിടിഞ്ഞു ദേശീയപാതയിലേക്കു വീണ 20,000 ടൺ മണ്ണ് ഇതുവരെ നീക്കി.

ധന്യ 8000 തവണ തട്ടിപ്പ് നടത്തി; 8 അക്കൗണ്ടുകളിലേക്ക് പണം മാറ്റി,​ അക്കൗണ്ടുകൾ മരവിപ്പിക്കും

എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അർജുനായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂൺ ബ്രിഡ്ജുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനിൽനിന്ന് സാങ്കേതിക സംഘം ഇന്നെത്തും. പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്താൻ രാജ്യത്തെ ഏതെങ്കിലും സ്ഥലത്തെ നേവൽ സംഘത്തിന് കഴിയുമെങ്കിൽ അവരെ കൊണ്ടുവരണം. യോഗ തീരുമാനങ്ങൾ നടപ്പിലാകണം. അക്കാര്യം ഇന്നത്തെ ഉന്നതതല യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ദൗത്യം തുടരണമെന്ന കേരളത്തിന്റെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകുംവരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിട്ടുണ്ട്. കൊച്ചി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51