നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റില്ല: സംയുക്ത

തന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് നടി സംയുക്ത വർമ്മ തുറന്നുപറയുന്ന ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ലെന്നും പക്ഷെ, മേനിപ്രദര്‍ശനത്തിനായി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും സംയുക്ത പറയുന്നു. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. മാത്രമല്ല, മലയാള നടിമാര്‍ അന്യഭാഷയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ചും സംയുക്ത വര്‍മ്മ അഭിപ്രായം പറഞ്ഞു. ‘അവര്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തില്‍ നിന്നു പോയി മറ്റൊരു ഭാഷയില്‍ തിളങ്ങാന്‍ പറ്റുന്നത് വലിയൊരു കാര്യമാണ്.

ആര് എന്ത് ചെയ്താലും അതില്‍ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളെ അങ്ങനെ എടുത്താല്‍ മതി.’അതേസമയം താന്‍ മലയാളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നും സംയുക്ത പറയുന്നുണ്ട്. ഗ്ലാമറസ്സായുള്ള റോളുകള്‍ ചെയ്യാന്‍ തീരെ താത്പര്യമില്ല.

വെറും നാല് വര്‍ഷം മാത്രമേ സംയുക്ത സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ. പക്ഷെ, ആ നാല് വര്‍ഷം കൊണ്ട് പതിനെട്ട് സിനിമകള്‍ ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കുകയും ചെയ്തു. കുബേരനാണ് സംയുക്ത വര്‍മ്മ നായികയായി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിന്നീട് ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം പൂര്‍ണ്ണമായും കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയാണ് സംയുക്ത അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചു; ക്രെെം നന്ദകുമാർ അറസ്റ്റിൽ

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

ആ​ദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പറഞ്ഞത് മാറ്റി കോടിയേരി

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടി രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ചില്ലെങ്കിൽ ഒന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: മധു

ചിത്രങ്ങള്‍ ലീക്ക് ചെയ്തു; ‘ദളപതി 66’ ലൊക്കേഷന്‍ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

Similar Articles

Comments

Advertismentspot_img

Most Popular