പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറിത്തിന്നു. മധുരയ്ക്കുസമീപം ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ് ശരീരത്തിന്റെ മുക്കാൽഭാഗവും കടിച്ചു തിന്നനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.

രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ചു തിന്നുന്നതുകണ്ട് സംശയംതോന്നി പരിസര വാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി തുണിതുറന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ജഡം കണ്ടത്. ശരീരം മുക്കാൽഭാഗത്തോളം നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു. പൊന്നുസാമി തിയേറ്ററിനു പരിസരത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടി രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ചില്ലെങ്കിൽ ഒന്നും കേൾക്കേണ്ടി വരുമായിരുന്നില്ല: മധു

ചിത്രങ്ങള്‍ ലീക്ക് ചെയ്തു; ‘ദളപതി 66’ ലൊക്കേഷന്‍ മാറ്റാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...