കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു; പൊലീസ് ഡ്രൈവര്‍ സാഹയികമായി വണ്ടി നിര്‍ത്തി; ഒഴിവായത് വന്‍ ദുരന്തം

ആലത്തൂര്‍: ഹൈവേ പൊലീസ് ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയതു വന്‍ അപകടം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈകൊണ്ടു ബ്രേക്ക് അമര്‍ത്തി ലോറി നിര്‍ത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ രാവിലെ ഒന്‍പതേ മുക്കാലോടെ സ്വാതി ജംക്ഷനിലെ സിഗ്‌നലിനു സമീപം ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ യുപി സ്വദേശി സന്തോഷ് സ്റ്റിയറിങ്ങില്‍ കുഴഞ്ഞു വീണു.

ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദ് നോക്കിയപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ കിടക്കുന്നതു കണ്ടു. ഉടന്‍ ഡ്രൈവറുടെ ക്യാബിനിലെ വാതില്‍ തുറന്നു ബ്രേക്ക് കൈകൊണ്ട് അമര്‍ത്തി നിര്‍ത്തുകയായിരുന്നു.ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു. ഡ്രൈവറെ ലോറിയില്‍ നിന്നു താഴെയിറക്കി അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

യുപി സ്വദേശിയായതിനാലും കോവിഡ് പരിശോധന വേണ്ടതിനാലും അവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അഗ്‌നിരക്ഷാസേന തന്നെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടി.പി.മോഹന്‍ദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular