Tag: Corona

വാക്‌സിനേഷന്‍ ഗുണം ചെയ്തു; കോവിഡ് വ്യാപനം ചെറിയ തോതില്‍ മാത്രം…

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വർധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. കേസുകൾ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാൻ സാധ്യതയില്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു. അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാ​ഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖപ്പെടുന്നുണ്ട്. ആർക്കും കൂടുതൽ ചികിത്സ വേണ്ടിവരുന്നില്ല....

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന്‌ ഉത്തരവില്‍ ഇല്ല. പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹന യാത്രകളിലും...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി...

മാസ്‌ക്‌ ഒഴിവാക്കുന്നത്‌ പരിഗണനയില്‍, ​‍ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം തേടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക്‌ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ്‌ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയിലെ അംഗങ്ങളോടും മറ്റ്‌ ആരോഗ്യവിദഗ്‌ധരോടും ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞു. മാസ്‌ക്‌ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ്‌ വിദഗ്‌ധസമിതി നിര്‍ദേശം. മാസ്‌ക്‌ നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം....

രാജ്യത്ത്‌ കോവിഡ് മരണം അഞ്ച് ലക്ഷം കവിഞ്ഞു; 1,27,952 പുതിയ കോവിഡ് കേസുകള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞദിവസത്തെക്കാള്‍ 14 ശതമാനം കുറവാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം....

ഒമിക്രോണിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകം, അതിവ്യാപനം 57 രാജ്യങ്ങളിൽ; ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്‌: ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ പുതിയ രൂപം ആദ്യത്തേതിനേക്കാള്‍ വ്യാപനശേഷിയുള്ളതും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടന. പത്ത് ആഴ്ചകള്‍ക്കു മുന്‍പ് തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവിൽ 57 രാജ്യങ്ങളിൽ വൈറസിന്റെ ഈ പുതിയ രൂപം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ഒമിക്രോണിന്റെ...

42,154 പേര്‍ക്ക് കൂടി കോവിഡ്; ടി.പി.ആര്‍ 42.4; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 54,395 ആയി

തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062,...

സംസ്ഥാനത്ത് കോവിഡ് ഇന്ന് 5797 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍കോട് 116,...
Advertismentspot_img

Most Popular