വീടുകള്‍ കയറിയപ്പോഴാണ് കാര്യം മനസിലായത്; നിലപാട് തിരുത്തി സിപിഎം; ശബരിമല വിഷയത്തില്‍ ജനവികാരം നേരത്തെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണ ഉണ്ടായെന്നും ആ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലഷൃക്ണന്‍. സിപിഎമ്മിന്റെ ഭവന സന്ദര്‍ശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും കോടിയേരി പറഞ്ഞു. ജനവികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതിനു ശേഷം ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ നിലപാട് മാറ്റി. അത് കണക്കിലെടുത്ത് നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍, കോടതി വിധി നടപ്പാക്കുക എന്നത് മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന ഏക പോംവഴി. മറ്റ് കാര്യങ്ങളില്‍ പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും വിശ്വാസികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും എതിരല്ല ഇടത് മുന്നണിയെന്നും അദ്ദേഹം വിശദീകരിച്ചു.

SHARE