രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യവും സാമ്പത്തീക പ്രതിസന്ധി നേരിടുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്തദാസ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം പോലും നെഗറ്റീവ് ആകുന്ന സാഹചര്യത്തില്‍ ആര്‍ബിഐ മോറട്ടോറിയം കാലയളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇതോടെ വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സാവകാശം കിട്ടും.

തിരിച്ചടവ് ഒന്നിച്ച് വേണ്ടെന്നും തവണകളായ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനം വരെയായിരുന്നു മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വായ്പാ തിരിച്ചടവിന് ആറു മാസത്തെ സാവകാശം കിട്ടും. മോണിറ്ററി പോളിസി കമമറ്റിയുടെ തീരുമാനം അനുസരിച്ച് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ വായ്പാ നിരക്കുകളും വായ്പയുടെ പലിശനിരക്കും കുറയും.

ബാങ്കുള്‍ക്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്. 4.4 ശതമാനത്തില്‍ നിന്നും 4 ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ആയും കുറച്ചു. 202021 കാലത്ത് ജിഡിപിയിലെ നെഗറ്റീവായി തുടരുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ കണക്കു കൂട്ടുന്നത്.

പണലഭ്യത ഉറപ്പുവരുത്താന്‍ റിവേഴ്‌സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. മാര്‍ച്ചില്‍ 90 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയതിന് പിന്നാലെയായിരുന്നു 3.75 ശതമാനമായി റിവേഴ്‌സ് റിപ്പോ നിരക്ക് പുതുക്കി നിശ്ചയിച്ചത്. മാര്‍ച്ചില്‍ 75 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. വ്യവസായിക വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മാര്‍ച്ചില്‍ അടിസ്ഥാന വ്യവസായ ഉല്‍പ്പാദനത്തില്‍ 6.5 ശതമാനം കുറവാണ് വന്നത്. വ്യാവസായി ക വളര്‍ച്ചാ നിരക്കാകട്ടെ 17 ശതമാനവും കുറഞ്ഞു. മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഏപ്രിലില്‍ വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവ് വരുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞയാഴ്ചയാണ് ധനമന്ത്രി 20 ലക്ഷം കോടിയുടെ സാമ്പത്തീക ഉത്തേജക പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ 9.2 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി. ഈ മാസം 15 ന്റെ കണക്കനുസരിച്ച് 487 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം.

Similar Articles

Comments

Advertismentspot_img

Most Popular