നിര്‍ധനരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000രൂപ നിക്ഷേപിച്ച് വിജയ്

നിര്‍ധനരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധനരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ അതില്‍ നിന്ന് നല്‍കും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി.

നേരത്തെ രാഘവ ലോറന്‍സ് പി എം കെയ്‌റിലേക്ക് മൂന്ന് കോടി രൂപയും അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular