കൊറോണ ഭീതി : സൂസാനെ എനിക്കൊപ്പം ഉണ്ടെന്ന് ഹൃത്വിക് റോഷന്‍, ”നന്ദി സൂസാനെ” പോസ്റ്റ് വൈറല്‍

വിവാഹബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേറിട്ടു നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്. പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ് ിരുവരും എന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാമ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ മിക്കവരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താങ്ങും തണലുമായി നിന്നത് സൂസാനെയായിരുന്നു.

ഇപ്പോള്‍ കൊറോണ ഭീതിയില്‍ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസാനെയും. കുട്ടികള്‍ക്ക് വേണ്ടി സൂസാനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

”രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളെ പിരിഞ്ഞ് ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല. ഇതെന്റെ മുന്‍ഭാര്യ സൂസാനെ കുഞ്ഞുങ്ങള്‍ക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സൂസാനെ” ഹൃത്വിക് കുറിച്ചു.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. രാജ് ചോപ്രയുടെ കഹോന പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഹൃത്വിക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.

SHARE