കൊറോണ ; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു: ആന്ധ്രാപ്രദേശില്‍ ഒരാള്‍ കൂടി മരിച്ചു

ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു. ഇവിടെത്തെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. ഇവിടെ ജോലിയിലുള്ള 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ആശങ്ക സൃ്ഷ്ടിച്ചിരുന്നു. ജീവനക്കാര്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപാധികള്‍ നല്‍കിയില്ലെന്നും മുന്‍കരുതല്‍ എടുക്കാതെയുള്ള ജോലിയാണ് രോഗം പടരാന്‍ ഇടയാക്കിയതെന്നും ആരോപണം ശക്തമായിരുന്നു. മലയാളി നഴ്‌സുമാരുടെ കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നൂ.

അതേസമയം, കൊറോണ ബാധിച്ച് ആന്ധ്രാപ്രദേശില്‍ ഒരാള്‍ കൂടി മരിച്ചു. കുര്‍ണൂലിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ നാലായി.

അതിനിടെ, കോവിഡ് സംബന്ധിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തുകയും തെറ്റായ വിവരം പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അസ്സമില്‍ എം.എല്‍.എ അറസ്റ്റിലായി. എഐയുഡിഎഫ് എം.എല്‍.എ അമിനുള്‍ ഇസ്ലമാസ് ആണ് അറസ്റ്റിലായത്. കോവിഡിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ ലക്ഷ്യമിടുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ക്വാറന്റൈനില്‍ കഴിയുന്നവരെ കൊല്ലണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് നടപടി.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 114 പേരാണ് മരിച്ചത്. 4,421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular